കൊച്ചി: എം.ജി സർവകലാശാല കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ ഫ്രേട്ടണിറ്റി മൂവ്മെൻറിന് മുന്നേറ്റം. മൂവാറ്റുപുഴ എച്ച്.എം കോളജില്‍ ഫ്രേട്ടണിറ്റി യൂനിയന്‍ നേടി. മൂവാറ്റുപുഴ അറഫ കോളജില്‍ ഫ്രേട്ടണിറ്റി--എസ്.എഫ്.ഐ സഖ്യത്തിനാണ് യൂനിയന്‍. ഇവിടെ യു.യു.സി സ്ഥാനം ഫ്രേട്ടണിറ്റിക്കാണ്. മഹാരാജാസ് കോളജില്‍ മൂന്നാം വര്‍ഷ റെപ് സ്ഥാനത്തേക്ക് മത്സരിച്ച ഇസ്ഹാഖ് വിജയിച്ചു. മറ്റുനിരവധി കോളജുകളിലും റെപ് സ്ഥാനങ്ങളിൽ വിജയം വരിച്ചു. മഹാരാജാസ് കോളജിലെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി 763 വോട്ട് നേടി. എസ്.എഫ്.ഐ സ്ഥാനാര്‍ഥിയോട് 121 വോട്ടിനാണ് പരാജയപ്പെട്ടത്. ഇവിടെ മത്സരിച്ച സീറ്റുകളിൽ രണ്ടാം സ്ഥാനെത്തത്തി. മഹാരാജാസിലെ വിജയത്തില്‍ പ്രവര്‍ത്തകര്‍ എറണാകുളം നഗരത്തില്‍ ആഹ്ലാദപ്രകടനം നടത്തി. സംസ്ഥാന പ്രസിഡൻറ് കെ.വി. സഫീര്‍ ഷാ, സംസ്ഥാന നേതാക്കളായ കെ.എം. ഷെഫ്രിന്‍, കെ.കെ. അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.