ആലപ്പുഴ: ൈകേയറ്റം നടത്തിയ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ഉള്‍പ്പെടെയുള്ള 24 പേര്‍ക്ക് ജാമ്യം ലഭിച്ചു. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഒന്ന് സഞ്ജയ് കുമാറാണ് ജാമ്യം നല്‍കിയത്. മോചിതരായ പ്രവര്‍ത്തകരെ ജയിലിന് മുന്നില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ സ്വീകരിച്ചു. തുടര്‍ന്ന് നഗരത്തില്‍ പ്രകടനവും നടത്തി. പ്രകടനത്തിനുശേഷം നടന്ന യോഗത്തില്‍ നേതാക്കള്‍ സംസാരിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ, കൊല്ലം ജില്ല പ്രസിഡൻറ് എം. അന്‍സാറുദ്ദീന്‍, പത്തനംതിട്ട ജില്ല പ്രസിഡൻറ് കെ.ഇ. അബ്ദുൽ റഹ്മാന്‍ ഉള്‍പ്പെടെയുള്ള മുസ്‌ലിം ലീഗ് നേതാക്കളും കോണ്‍ഗ്രസിെൻറയും യൂത്ത് കോണ്‍ഗ്രസിെൻറയും നേതാക്കളും ജയിലിൽ യൂത്ത്‌ലീഗ് പ്രവര്‍ത്തകരെ സന്ദര്‍ശിച്ചിരുന്നു. തിങ്കളാഴ്ച നടന്ന സമരവുമായി ബന്ധപ്പെട്ടാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.