തൃപ്പൂണിത്തുറ: ഉദയംപേരൂർ കോണത്തുപുഴയിൽ രണ്ടാം ജലോത്സവം 28ന് ഉച്ചക്ക് രണ്ടിന് തെക്കൻ പറവൂർ സെൻറ് ജോൺസ് സ്കൂൾ കടവിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ജലരാജാക്കന്മാരായ ഇരുട്ടുകുത്തി വള്ളങ്ങൾ പങ്കെടുക്കും. മത്സരങ്ങൾക്കുമുമ്പ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നിശ്ചലദൃശ്യങ്ങളോടെ ജലഘോഷയാത്രയുണ്ടാകുമെന്ന് സമിതി ചെയർമാൻ ടി. രഘുവരൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എ ഗ്രേഡ് വിഭാഗത്തിന് കാരപ്പറമ്പിൽ എവർറോളിങ് ട്രോഫിയും രണ്ടാം സ്ഥാനത്തിന് വി.കെ. കാർത്തികേയൻ ട്രോഫിയും ബി ഗ്രേഡിന് കെ. അബുജം സ്മാരക ട്രോഫിയും രണ്ടാം സ്ഥാനത്തിന് എൻ.കെ. നാരായണൻ ട്രോഫിയും നൽകും. വൈകീട്ട് നടക്കുന്ന ചടങ്ങിൽ െഡപ്യൂട്ടി സ്പീക്കർ വി. ശശി സമ്മാനം വിതരണം ചെയ്യും. അഞ്ചുലക്ഷം െചലവുവരുന്ന ജലോത്സവം ജനകീയ കൂട്ടായ്മയിലൂടെയാണ് സംഘടിപ്പിക്കുക. നെഹ്റു ട്രോഫി ജേതാക്കളായ സി.ജി. അശോകനെയും വി.ജി. വിനുവിനെയും ആദരിക്കും. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ പി.വി. പ്രകാശൻ, എസ്.എ. ഗോപി, ആൽവിൻ സേവ്യർ, എൻ.എൻ. സോമരാജൻ, ജോർഡി അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.