കോളജ്​ യൂനിയൻ തെരഞ്ഞെടുപ്പ്​: ജില്ലയിൽ എസ്​.എഫ്​.​െഎക്ക്​ വിജയം

കൊച്ചി: മഹാത്മ ഗാന്ധി സർവകലാശാലക്ക് കീഴിലെ കോളജുകളിലേക്ക് നടന്ന വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്.എഫ്.ഐക്ക് മികച്ച വിജയം. സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 51കോളജുകളിൽ 47ലും വിജയിച്ചതായി എസ്.എഫ്.െഎ അവകാശപ്പെട്ടു. 15 കോളജിൽ എതിരില്ലാതെ ആയിരുന്നു വിജയം. 31 കോളജിൽ മുഴുവൻ സീറ്റിലും വിജയിച്ചു. എടത്തല അൽ അമീൻ കോളജ് ഒമ്പതുവർഷത്തിനുശേഷം കെ.എസ്.യു-എം.എസ്.എഫ് സഖ്യത്തിൽനിന്ന് തിരിച്ചുപിടിച്ചു. കഴിഞ്ഞവർഷം നഷ്ടപ്പെട്ട ആലുവ യു.സി കോളജിൽ മുഴുവൻ സീറ്റിലും എസ്.എഫ്.െഎ വിജയിച്ചു. 86 യൂനിയൻ കൗൺസിലർമാരിൽ 77 പേരെ വിജയിപ്പിക്കാനായി. എറണാകുളം മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ പാനലിൽ മത്സരിച്ച മൃദുല ഗോപി ചെയർപേഴ്സനായി വിജയിച്ചു. ഏഴ് പതിറ്റാണ്ടിനുശേഷമാണ് ഇവിടെ വനിത ചെയർേപഴ്സൻ സ്ഥാനെത്തത്തുന്നത്. 14 കോളജിൽ മികച്ച പ്രകടനം കാഴ്ചവെച്ചതായി കെ.എസ്.യു അവകാശപ്പെട്ടു. എട്ടു കോളജിൽ മികച്ച വിജയം നേടി. സ്റ്റാസ് ഇടപ്പള്ളിയിൽ ചരിത്രത്തിൽ ആദ്യമായി കെ.എസ്.യുവി​െൻറ രണ്ട് വനിതകൾ വിജയിച്ചു. കൊച്ചിൻ കോളജിൽ മുഴുവൻ സീറ്റിലും വിജയിച്ചു. പെരുമ്പാവൂർ ജയ് ഭാരത് കോളജിൽ കെ.എസ്.യു--എം.എസ്.എഫ് പാനൽ മുഴുവൻ സീറ്റിലും വിജയിച്ചു. എസ്.എഫ്.ഐ പല കാമ്പസിലും അക്രമം അഴിച്ചുവിട്ട് ഭരണം നിലനിർത്താൻ ശ്രമിച്ചതായി കെ.എസ്.യു ജില്ല കമ്മിറ്റി ആരോപിച്ചു. കൊച്ചി ഗുജറാത്തി കോളജ്, തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ്, പൂത്തോട്ട എസ്.എൻ കോളജ്, പുത്തൻകുരിശ് സ​െൻറ് തോമസ് കോളജ്, രണ്ടാർക്കര എച്ച്.എം കോളജ്, കോതമംഗലം എൽേദാ മാർ ബസേലിയോസ് കോളജ്, നെല്ലിക്കുഴി ഇന്ദിര ഗാന്ധി കോളജ്, കോട്ടപ്പടി മാർ ഏലിയാസ് കോളജ്, അല്ലപ്ര സ​െൻറ് മേരീസ് കോളജ്, എടത്തല അൽ അമീൻ കോളജ്, ചൂണ്ടി ബി.എം.സി ലോ കോളജ്, എസ്.എൻ.ജി.ഐ എസ്.ടി ആർട്സ് കോളജ്, എസ്.എൻ.ജി.ഐ.എസ്.ടി എൻജിനീയറിങ് കോളജ്, മനക്കപ്പടി മാതാ കോളജ്, തൃക്കാക്കര കെ.എം.എം കോളജ് എന്നിവിടങ്ങളിലാണ് എസ്.എഫ്.ഐ സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.