മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ മയിലാടുംപാറ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒറ്റയാൾ സമരവുമായി പരിസ്ഥിതി പ്രവർത്തകനും ഓട്ടോ തൊഴിലാളിയുമായ വാഴപ്പിള്ളി മുണ്ടക്കൽ എം.ജെ. ഷാജി. പഞ്ചായത്ത് ഓഫിസിന് മുന്നിൽ 12 മണിക്കൂറിൽ കുരിശിലേറിയായിരുന്നു ഷാജിയുടെ സമരം. രാവിലെ ആറു മണിക്കാരംഭിച്ച സമരം വൈകീട്ട് ആറിനാണ് അവസാനിച്ചത്. സ്വാഭാവിക വനവും കുടിവെള്ള സ്രോതസ്സും നിറഞ്ഞ പതിമൂന്നാം വാർഡിലെ റവന്യൂ ഭൂമിയായ മയിലാടുംപാറയിലെ പാറ ഖനനത്തിന് സ്വകാര്യ വ്യക്തിക്ക് അനുമതി നൽകിയ പഞ്ചായത്ത് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു സമരം. എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ സംയുക്തമായാണ് പാറമടലോബിക്ക് അനുകൂലമായ നിലപാടെടുത്തത്. ഇതിനെതിരെ നാട്ടുകാർ നടത്തിയ സമരം പരാജയപ്പെട്ടപ്പോഴാണ് ഷാജി ഒറ്റയാൾ സമരത്തിനിറങ്ങിയത്. മൂവാറ്റുപുഴയാറിെൻറ മലിനീകരണത്തിൽ പുഴയിൽ മുട്ടുകുത്തി സമരവും റോഡുകളുടെ ശോച്യാവസ്ഥക്കെതിരെ ടൗണിലൂടെ മുട്ടിലിഴഞ്ഞ് സമരവും നടത്തിയിട്ടുള്ള ആളാണ് ഷാജി. മയിലാടുംപാറയെ സംരക്ഷിച്ച് നിർത്തേണ്ട അധികാരികളുടെ നടപടി ദുരൂഹത നിറഞ്ഞതാണെന്ന് ഷാജി പറഞ്ഞു. ഇത് സൂചന സമരമാണെന്നും അനുകൂല നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.