വാളകം-^മണ്ണൂര്‍ റോഡ് നവീകരണത്തിന് തുടക്കം

വാളകം--മണ്ണൂര്‍ റോഡ് നവീകരണത്തിന് തുടക്കം മൂവാറ്റുപുഴ: വാളകം--മണ്ണൂര്‍ റോഡ് നവീകരണത്തിന് തുടക്കം. നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എൽ.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ലീല ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബാബു വെളിയത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു ഐസക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി.എ. രാജു, സുജാത സതീശന്‍, ഷീല മത്തായി, അംഗങ്ങളായ ആര്‍. രാമന്‍, എ. സോമന്‍, അസി. എക്‌സിക്യൂട്ടിവ് എൻജിനീയർ സത്യ ന്‍, സാബു ജോസഫ്, പി.പി. തോമസ്, പി.എം. മനോജ്, വി.കെ. ജോസ്, സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വാളകം-മഴുവന്നൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡി​െൻറ നവീകരണത്തിന് പൊതുമരാമത്തിൽനിന്നും 1.92- കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. വാളകം പഞ്ചായത്തിലെ നീലാങ്കല്‍ പീടിക മുതൽ ചേലപ്പാടത്ത് വരെയുള്ള ഒന്നര കിലോമീറ്ററാണ് ബി.എം.ബി.സി നിലവാരത്തില്‍ ടാറിങ് ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.