കൂത്താട്ടുകുളം: ഇടയാർ മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ കമ്പനിവളപ്പിൽ കൂത്താട്ടുകുളം പ്രകൃതിജീവന സമിതി നേതൃത്വത്തിൽ 101 പ്ലാവിൻതൈകൾ നടുന്നു. 26ന് രാവിലെ 9.30ന് കൂത്താട്ടുകുളം ഗവ. യു.പി. സ്കൂൾ, വടകര സെൻറ് ജോൺസ് എച്ച്.എസ്.എസ്, ഇടയാർ ജവഹർ യു.പി, ഇടയാർ ഗവ. എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നേച്ചർ ക്ലബ് അംഗങ്ങളായ 101 കുട്ടികളാണ് തൈകൾ നടുക. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. എം.പി.ഐ ചെയർമാൻ അഡ്വ. ടി.ആർ. രമേശ് കുമാർ അധ്യക്ഷത വഹിക്കും. നഗരസഭ ചെയർമാൻ ബിജു ജോൺ തൈകൾ വിതരണം ചെയ്യും. എം.പി.ഐ ബോർഡ് അംഗം ഷാജു ജേക്കബ് മുഖ്യ പ്രഭാഷണം നടത്തും. തൈ നടുന്നതിനൊപ്പം നിശ്ചിത വളർച്ചയെത്തുന്നതുവരെ സംരക്ഷണവും പ്രകൃതിജീവന സമിതി നേതൃത്വത്തിൽ നടത്തുമെന്ന് സെക്രട്ടറി സി.എ. തങ്കച്ചൻ പറഞ്ഞു. ഒാണപ്പാട്ട്, നാടൻപാട്ട് മത്സരം കൂത്താട്ടുകുളം: പുരോഗമന കലാസാഹിത്യ സംഘം കൂത്താട്ടുകുളം യൂനിറ്റ് നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നിന് വൈ.എം.സി.എ ഓഡിറ്റോറിയത്തിൽ ഓണപ്പാട്ട്, നാടൻപാട്ട് മത്സരം നടത്തും. താൽപര്യമുള്ളവർ പേരുകൾ നൽകണമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: -9847891073.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.