പിറവം: ചെയർമാൻ സാബു കെ. ജേക്കബ് അനധികൃതമായി 14.5 കോടിയിലേറെ രൂപയുടെ സ്വത്തു സമ്പാദിച്ചത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം ഉത്തരവായ സാഹചര്യത്തിൽ രാജി വെക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് കമ്മിറ്റി നഗരസഭ കാര്യാലയത്തിലേക്ക് മാർച്ച് നടത്തി. തുടർന്ന് നടന്ന ധർണ കെ.പി. സലീം ഉദ്ഘാടനം ചെയ്തു. ഉപേന്ദ്രനാഥ് മുകുന്ദൻ അധ്യക്ഷത വഹിച്ചു. സി.കെ.പ്രകാശ്, സോജൻ ജോർജ്, അജേഷ് മനോഹരൻ, ബി.എൻ. സദാമണി, കെ.ആർ. നാരായണൻ നമ്പൂതിരി, അജേഷ് മനോഹരൻ, കെ.ആർ. ശശി, ഇ.എസ്. ജോൺ എന്നിവർ സംസാരിച്ചു. ബോധവത്കരണ ക്ലാസ് നടത്തി പിറവം: വിവേകാനന്ദ പബ്ലിക് സ്കൂൾ ലഹരി വിരുദ്ധ ക്ലബ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലബ് പ്രസിഡൻറ് ദേവിക കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. ഇബ്രാഹിം ക്ലാസെടുത്തു. ക്ലബ് സെക്രട്ടറി ആർ. ദേവിക, എസ്. തുഷാർ, പ്രിൻസിപ്പൽ കെ.എസ്. രാജേഷ്, ട്രസ്റ്റ് ചെയർമാൻ കെ.ആർ. നാരായണൻ, പി.ടി.എ പ്രസിഡൻറ് കെ.ആർ. പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. സ്കൂൾ വളപ്പിൽ മഴക്കുഴി പിറവം: രാമമംഗലം ഹൈസ്കൂൾ വളപ്പിൽ വിദ്യാർഥികൾ മഴക്കുഴികൾ തീർത്തു. സമീപ പ്രദേശങ്ങളിലെ ഭൂഗർഭ ജല സ്രോതസ്സുകളിലെ ജലനിരപ്പ് ഉയർത്തിക്കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് മഴക്കുഴികൾ നിർമിക്കുന്നത്. പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം പ്രധാനാധ്യാപകൻ മണി പി. കൃഷ്ണൻ നിർവഹിച്ചു. പ്രോഗ്രാം കോഒാഡിനേറ്റർ ഷൈജി ജേക്കബ്, പി.ടി.എ പ്രസിഡൻറ് എം.സി. അനിൽ, പഞ്ചായത്തംഗം പി.സി. ജോയി, അനൂപ് ജോൺ, സ്മിത കെ. വിജയൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.