പിറവം: . ഉറപ്പും ഭംഗിയും നൽകാനാണ് നിർമാതാക്കൾ രാസപദാർഥങ്ങൾ ഉപയോഗിക്കുന്നത്. അർബുദ ഭീതിയെത്തുടർന്ന് പ്ലാസ്റ്റിക്, അലുമിനിയം പാത്രങ്ങൾ ഉപേക്ഷിച്ച് ആളുകൾ മൺപാത്രങ്ങൾ ഉപയോഗിക്കുന്നത് വർധിച്ച സാഹചര്യത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരം എം.കെ.എം ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനും പിറവം നഗരസഭ കൗൺസിലറുമായ ബെന്നി വി. വർഗീസ് മൺപാത്രം കഴുകിയ വെള്ളം കാക്കനാട് റീജനൽ കെമിക്കൽ എക്സാമിനേഴ്സ് ലാബിൽ പരിശോധിച്ചതിലാണ് രാസപദാർഥങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ക്ലോറൈഡ് അയൺ, ഫെറിക് അയൺ എന്നിവയുടെ സാന്നിധ്യമാണ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത്. ഓക്സൈഡുകളുടെയും ആൽക്കലൈനുകളുടെയും അവശിഷ്ടങ്ങളായ ഇവ മനുഷ്യശരീരത്തിലെത്തിയാൽ കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനങ്ങള തകരാറിലാക്കും. രക്തസമ്മർദം വർധിപ്പിച്ച് നാഡീവ്യൂഹ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നതിനൊപ്പം ജനറ്റിക് പ്രശ്നങ്ങൾക്ക് വരെ ഇവ കാരണമാകുമെന്ന് മെഡിക്കൽ വിദഗ്ധർ പറയുന്നു. പുതിയ മൺചട്ടിയിൽ കറിെവച്ചപ്പോൾ രുചി വ്യത്യാസം അനുഭവപ്പെടുകയും കഴുകിയപ്പോൾ തുടർച്ചയായി വെള്ളം ചുവന്ന് കാണപ്പെടുകയും ചെയ്തതിനെത്തുടർന്നാണ് ബെന്നി ലാബിനെ സമീപിച്ചത്. അതേസമയം, പരാതികൾ നേരത്തേ ഉയർന്നിട്ടുണ്ടെന്നും ഇത്തരം രാസപദാർഥങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നതായും മൺപാത്ര നിർമാതാക്കളുടെ സംഘടന അറിയിച്ചു. ചില യൂനിറ്റുകൾ പാത്രങ്ങൾക്ക് നിറവും തിളക്കവും ലഭിക്കാൻ റെഡ്, ബ്ലാക്ക് ഓക്സൈഡുകൾ ഉപയോഗിക്കാറുണ്ട്. അതിനപ്പുറമുള്ള രാസപദാർഥങ്ങൾ ഉപയോഗിക്കുന്നതായി അറിയില്ലെന്നുമാണ് നേതാക്കൾ അറിയിച്ചത്. മൺപാത്രങ്ങൾക്ക് ആവശ്യക്കാരേറുകയും ചുവന്ന മണ്ണും കളിമണ്ണും കിട്ടാതാകുകയും ചെയ്തതോടെയാണ് നിർമാതാക്കൾ രാസപദാർഥങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതെന്നാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.