വീട്ടുകുളത്തിൽനിന്നും രാജവെമ്പാലയെ പിടികൂടി

കോതമംഗലം: കുട്ടമ്പുഴ കുറ്റാംപാറയിൽ . കുറ്റാംപാറ പഴുക്കാളിയിൽ ഷാജ‍​െൻറ വീട്ടിലെ കുളത്തിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ചൊവ്വാഴ്ച വൈകീട്ട് വീട്ടുടമ യാണ് രാജ വെമ്പാലയെ കണ്ടത്. ഉടൻ തട്ടേക്കാട് പക്ഷിസങ്കേത അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തട്ടേക്കാട് പക്ഷി സങ്കേതത്തിലെ വാച്ചറും പാമ്പു പിടിത്തക്കാരനുമായ സ്റ്റീഫൻ, സ്റ്റാഫുകളായ പി.എൻ. രാജു, ഐപ്പ് എന്നിവർ ചേർന്നാണ് കുളത്തിൽ രാജവെമ്പാലയെ പുറത്തെടുത്തത്. 13 അടി നീളവും 12 കിലോ തൂക്കവുള്ള ആൺ രാജവെമ്പാലയെ തട്ടേക്കാട് പക്ഷിസങ്കേതത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരാഴ്ചത്തെ നിരീക്ഷണത്തിന് ശേഷം പാമ്പിനെ വനത്തിൽ തുറന്നു വിടുമെന്ന് പക്ഷി സങ്കേതം അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.