ന്യൂഡൽഹി: 'മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യദാഹം' എന്ന പേരിൽ സുപ്രീംകോടതി മുൻ ജസ്റ്റിസ് അനിൽ ആർ. ദവെ സ്വമേധയാ തുടക്കമിട്ട കേസിനാണ് ഭിന്ന വിധികളോടെ പരിസമാപ്തിയായത്. വിചാരണക്കിടയിൽ നടത്തിയ വാദഗതികൾക്കൊപ്പം, വിചാരണവേളയിൽ പത്രമാധ്യമങ്ങളിൽ വന്ന ലേഖനങ്ങളും മുസ്ലിംകൾക്കിടയിലെ മുത്തലാഖ് സംബന്ധിച്ച കാഴ്ചപ്പാട് വിവരിച്ചുതന്നെന്നും ഇത് പരിഗണിച്ചിട്ടുണ്ടെന്നും അഞ്ചംഗ ബെഞ്ചിലെ നാല് ജഡ്ജിമാർ വിധിയിൽ വ്യക്തമാക്കി. മുത്തലാഖ് സമ്പ്രദായം മുസ്ലിംകളുടെ വിശ്വാസ പ്രശ്നമാണോ? മുത്തലാഖ് മുസ്ലിം വ്യക്തിനിയമത്തിെൻറ ഭാഗമാണോ? അങ്ങനെയെങ്കിൽ മൗലികാവകാശമാണോ എന്നീ കാര്യങ്ങളാണ് കോടതി പരിശോധിച്ചത്. മുസ്ലിം സ്ത്രീകളുടെ കാര്യത്തിൽ കിട്ടിയ അവസരം പാഴാക്കരുതെന്ന് ചീഫ് ജസ്റ്റിസ് തെൻറ വിധി പ്രസ്താവത്തിൽ പറഞ്ഞു. രാജ്യമൊന്നാകെ മുത്തലാഖിനെതിരെ വാളോങ്ങിയിരിക്കുന്നു. മതത്തിൽ പാപമായ മുത്തലാഖ് നിയമവിരുദ്ധമാക്കണമെന്ന് മുസ്ലിം സ്ത്രീകളിൽ ഭൂരിഭാഗവും ആവശ്യപ്പെട്ടിരിക്കുന്നു. വിചാരണവേളയിൽ മാധ്യമങ്ങൾ ഇൗ വിഷയം ചൂടോെട കാൻവാസ് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുവന്ന മിക്ക ലേഖനങ്ങളിലും ഇൗ സമ്പ്രദായം അന്തസ്സില്ലാത്തതാണെന്ന കാഴ്ചപ്പാടാണുണ്ടായത്. അസന്തുഷ്ടിയുണ്ടാക്കുന്നതും അഹിതകരവുമാണ് മുത്തലാഖെന്ന് ഹരജിക്കാർക്കെതിരെ വാദിച്ച അഭിഭാഷകരും വ്യക്തമാക്കിയിട്ടുണ്ട്. മുത്തലാഖ് കൂടാതെ സാധാരണ തലാഖും അസാധുവാക്കണമെന്ന് അറ്റോണി ജനറൽ ആവശ്യപ്പെട്ടിരിക്കുകയാണ്. എല്ലാ തലാഖുകൾക്കും ഇതു പോലെ പ്രശ്നങ്ങളുണ്ടെന്ന കാരണമാണ് അദ്ദേഹം പറഞ്ഞത്. മുസ്ലിംകൾക്കിടയിലെ ബഹുഭാര്യത്വവും ചടങ്ങു കല്യാണവും കോടതിക്കുമുന്നിൽ േചാദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ഭരണഘടന അനുവദിച്ചത് ഇല്ലാതാക്കാൻ തങ്ങൾക്ക് അധികാരമില്ല. ഭരണഘടനയെ സംരക്ഷിക്കുക മാത്രമല്ല, അത് നടപ്പാക്കുകകൂടിയാണ് കോടതിയുടെ ബാധ്യതയെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.