സ്​കൂൾ പരിസരത്ത് പുകയില ഉൽപന്നങ്ങൾ വിൽപന നടത്തുന്ന യുവാവ് പിടിയിൽ

കിഴക്കമ്പലം: വാഴക്കുളത്തും സമീപപ്രദേശങ്ങളിലും സ്കൂൾ പരിസരങ്ങളിലും മറ്റുമായി ഹാൻസ് ഉൾപ്പെടെയുള്ള പുകയില ഉൽപന്നങ്ങൾ കൊണ്ടുനടന്ന് കച്ചവടം നടത്തുന്ന യുവാവ് പിടിയിൽ. സൗത്ത് വാഴക്കുളം വയലോടത്ത് മൊയതീനാണ്(42) പിടിയിലായത്. 158 പാക്കറ്റ് ഹാൻസ് കൈവശം ഉണ്ടായിരുന്നു. കുന്നത്തുനാട് സി.ഐയുടെ നിർദേശ പ്രകാരം എസ്.െഎ രതീഷ് ഗോപാൽ, സിവിൽ പൊലീസ് ഓഫിസർമാരായ സുബീർ, അനസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.