കടപുഴകിയ മരത്തോടൊപ്പം മൺഭരണി; പുരാവസ്തുവല്ലെന്ന് ഉദ്യോഗസ്ഥർ

ആലങ്ങാട്: രാത്രിയിൽ കടപുഴകിയ മരത്തോടൊപ്പം പഴയ മൺഭരണി കണ്ടെത്തി. മാളികംപീടിക ബ്ലാത്തുമഠത്തിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ പുരയിടത്തിലെ സർപ്പക്കാവിനോട് ചേർന്ന പേരാൽ മരമാണ് തിങ്കളാഴ്ച രാത്രി കടപുഴകിയത്. വേരിനൊപ്പം മൺഭരണി കണ്ടെത്തിയതറിഞ്ഞ് പുലർച്ച മുതൽ കാഴ്ചക്കാരെത്തിത്തുടങ്ങി. ആലങ്ങാട് പൊലീസിൽ അറിയിച്ചതനുസരിച്ച് എസ്.ഐ എൽ. അനിൽകുമാറി​െൻറ നിർദേശപ്രകാരം പുരാവസ്തു വകുപ്പിൽ അറിയിച്ചു. തൃപ്പൂണിത്തുറയിൽനിന്ന് വകുപ്പ് ഉദ്യോഗസ്‌ഥരെത്തി പരിശോധിച്ചു. മരത്തിന് 35 വർഷത്തിലധികം പഴക്കമുള്ളതാെണന്ന് വീട്ടുകാർ പറഞ്ഞു. മൺഭരണിക്ക് അതിലേറെ പഴക്കം തോന്നുന്നുണ്ടെങ്കിലും പുരാവസ്തുവായി കണക്കാക്കാനാവില്ലെന്ന നിഗമനത്തിൽ ഉദ്യോഗസ്‌ഥർ മടങ്ങി. സർപ്പക്കാവായതിനാൽ ഹൈന്ദവ ആചാരപ്രകാരം ചില ചടങ്ങുകൾക്കുശേഷം ബുധനാഴ്ചയെ മരം വെട്ടിമാറ്റാനാകൂവത്രെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.