ന്യൂനപക്ഷങ്ങളുടെ മഹത്ത്വം തിരിച്ചറിയാനുള്ള ആർജവം ഭരണാധികാരികൾ കാണിക്കണം -മന്ത്രി ജി. സുധാകരൻ ആലപ്പുഴ: ന്യൂനപക്ഷങ്ങളുടെ മഹത്ത്വം തിരിച്ചറിയാനുള്ള ആർജവം ഭാരതത്തിലെ ഭരണാധികാരികൾ കാണിക്കണമെന്ന് മന്ത്രി ജി. സുധാകരൻ. വർഗീയശക്തികൾ അധികാരത്തിൽ വന്നതോടെ ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്. രാജ്യത്ത് ഇപ്പോൾ നടക്കുന്ന ഏകാധിപത്യം എല്ലാ മേഖലയിലും വലിയ കുഴപ്പങ്ങളാണ് സൃഷ്ടിക്കുന്നത്. ഇത്തരമൊരു വ്യവസ്ഥിതി അധികനാൾ തുടരാൻ കഴിയില്ല. മുസ്ലിം എംപ്ലോയീസ് കൾചറൽ അസോസിയേഷൻ (മെക്ക) 28ാം സംസ്ഥാന വാർഷിക സമ്മേളനത്തിെൻറ ഭാഗമായുള്ള പൊതുസമ്മേളനം ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ സ്കൂൾ ഒാഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുരാജ്യത്ത് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടുന്നുെണ്ടങ്കിൽ അവിടം സംസ്കാരസമ്പന്നമാണ്. കലാകാരന്മാർ ഉണർന്നുപ്രവർത്തിക്കുന്നില്ലെങ്കിൽ വർഗീയതക്കെതിരെ പോരാടാൻ കഴിയില്ല. മുസ്ലിം സമൂഹങ്ങൾക്ക് അർഹതപ്പെട്ട സംവരണ സീറ്റുകൾ കിട്ടിയില്ലെങ്കിൽ അത് പരിശോധിക്കപ്പെടണം. അങ്ങനെയുള്ള കാര്യങ്ങൾ തിരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സ്വാഗതസംഘം ചെയർമാൻ എ.എം. നസീർ അധ്യക്ഷത വഹിച്ചു. കെ.സി. വേണുഗോപാൽ എം.പി മുഖ്യാതിഥിയായി. സമ്മേളനപ്രമേയം എം. അലിയാരുകുട്ടി അവതരിപ്പിച്ചു. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, പി.കെ. മുഹമ്മദ് ബാദുഷ സഖാഫി, ഹക്കീം പാണാവള്ളി, അഡ്വ. എ. മുഹമ്മദ്, അഡ്വ. എ. പൂക്കുഞ്ഞ്, എം.എസ്. ഷരീഫ്, ഡോ. ഫിറോസ് മുഹമ്മദ്, അഡ്വ. കെ. നജീബ്, എം. മുബാറക് ഹാജി, സി.എ. സലീം, കാസിം കരുമാടി, ഹബീബ് തൈപ്പറമ്പിൽ, ഫൈസൽ ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു. സമ്മേളനം ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.