കൊച്ചി: ഇടത് സർക്കാറിെൻറ മുഖ്യ കർത്തവ്യം ഭൂമിക്കച്ചവടമായി മാറിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി. ഭൂമാഫിയക്ക് കീഴടങ്ങിയ മുഖ്യമന്ത്രി, രവി പിള്ളക്കും തോമസ് ചാണ്ടിക്കും പി.വി. അൻവറിനും നിയമവ്യവസ്ഥിതിയെ അട്ടിമറിച്ച് സർക്കാറിെൻറ കണ്ണായ സ്ഥലങ്ങൾ ദാനം ചെയ്തിരിക്കുകയാണ്. ഇവ തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് മാർച്ച് സംഘടിപ്പിക്കും. രണ്ടാം ഘട്ടത്തിൽ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരത്തിന് നേതൃത്വം നൽകും. സ്വാശ്രയ ഫീസ് വർധനവിലൂടെ മെറിറ്റ് വിദ്യാർഥികളെ ആത്മഹത്യയിലേക്ക് തള്ളിവിടുകയും കോടതിയുടെ വിമർശനത്തിന് ഇരയാവുകയും ചെയ്ത ആരോഗ്യ മന്ത്രി രാജിവെക്കണം. സംസ്ഥാന കമ്മിറ്റി ഓഫിസ് നിർമാണ ഫണ്ട് ശേഖരണം അഖിലേന്ത്യ സെക്രട്ടറി ആർ. രവീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. ഫണ്ട് ശേഖരണം സെപ്റ്റംബർ 15ന് മുമ്പ് പൂർത്തീകരിക്കാനും കൊച്ചിയിൽ ചേർന്ന യോഗം തീരുമാനിച്ചു. അഖിലേന്ത്യ കമ്മിറ്റിയുടെ നിർദേശമനുസരിച്ച് കോഴിക്കോട് പാർലമെൻറ് കമ്മിറ്റി പ്രസിഡൻറായി ജയ്സൽ അത്തോളിയെയും പൊന്നാനി പാർലമെൻറ് പ്രസിഡൻറായി യാസിർ പൊട്ടച്ചോലയെയും സംസ്ഥാന സെക്രട്ടറിമാരായി ധനീഷ് ലാലിനെയും ഇ.പി. രാജീവിെനയും നിയമിച്ചതായും സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.