കൺസ്ട്രക്​ഷൻ കോർപറേഷൻ ഉപകരാർ കൊടുത്ത് കമീഷനടിക്കുന്ന ഏജൻസിയായി ^മന്ത്രി ജി. സുധാകരൻ

കൺസ്ട്രക്ഷൻ കോർപറേഷൻ ഉപകരാർ കൊടുത്ത് കമീഷനടിക്കുന്ന ഏജൻസിയായി -മന്ത്രി ജി. സുധാകരൻ ആറുകോടി ചെലവിട്ട ചെങ്ങന്നൂരിലെ കോടതി കെട്ടിട സമുച്ചയം തുറന്നു ചെങ്ങന്നൂർ: 'എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാകില്ല' എന്ന നിലപാടാണ് സർക്കാറി​െൻറ പല വകുപ്പുകൾക്കും ഉള്ളതെന്ന് മന്ത്രി ജി. സുധാകരൻ. ആറുകോടി ചെലവഴിച്ച് നിർമിച്ച ചെങ്ങന്നൂരിലെ കോടതി കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥരുടെയും -ഒരുവിഭാഗം ജനപ്രതിനിധികളുടെയും നയസമീപനങ്ങളെ മന്ത്രി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഭരണാനുമതി കിട്ടിയാൽ പിന്നെ രണ്ടാഴ്ചക്കകം ലഭിക്കേണ്ട ചീഫ് എൻജിനീയറുടെ അനുമതിക്ക് ഒരുവർഷമാണ് കാത്തിരിക്കേണ്ടി വന്നത്. കരാർ വെക്കാൻ പത്ത് മാസവും വേണ്ടിവന്നു. നല്ല ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ വർക്ക് എടുത്തശേഷം ഉപകരാർ കൊടുത്ത് കമീഷനടിക്കുന്ന ഏജൻസിയായി മാറിയെന്നും മന്ത്രി ആരോപിച്ചു. കെട്ടിടനിർമാണ രംഗത്ത് ഗുരുതര പ്രശ്നങ്ങളാണ് പൊതുമരാമത്ത് വകുപ്പ് കാഴ്ചവെക്കുന്നത്. സിവിൽ വർക്കിനോടൊപ്പം നടത്തേണ്ട ഇലക്ട്രിക്, പ്ലംമ്പിങ് പണികൾ രണ്ട് തവണകളായാണ് ചെയ്ത് വരുന്നത്. ഫണ്ട് കിട്ടിയാലും പണി ആരംഭിക്കാൻ കാലതാമസം വരുത്തും. അപരിഷ്കൃതമായ രീതി എൻജിനീയർമാർക്ക് ഒരിക്കലും ചേർന്നതല്ല. ത​െൻറ അവസാന കാലത്ത് ഈ വകുപ്പി​െൻറ മന്ത്രിയാകുമെന്ന് ജാതകത്തിൽ ഉണ്ടായിരിക്കാമെന്ന് പരിഹാസ രൂപേണ മന്ത്രി പറഞ്ഞു. എന്നാൽ, തനിക്ക് ജാതകത്തിൽ യാതൊരു വിശ്വാസവുമില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ആലപ്പുഴ ജില്ല ജഡ്ജി കെ.എം. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. കോടതിയുടെ പ്രവർത്തനോദ്ഘാടനം ഹൈകോടതി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാർ നിർവഹിച്ചു. അഡ്വ. രാമചന്ദ്രൻ നായർ എം.എൽ.എ ബാർ അസോസിയേഷൻ ഹാൾ ഉദ്ഘാടനം ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എം.പി, നഗരസഭ ചെയർമാൻ ജോൺ മുളങ്കാട്ടിൽ, മുൻ എം.എൽ.എ പി.സി. വിഷ്ണുനാഥ്, ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. വി. സദാശിവൻപിള്ള, സബ് കോടതി ശിരസ്താർ ടി.ജി. ഹരികുമാർ, അഭിഭാഷക ക്ലർക്ക് അസോസിയേഷൻ സെക്രട്ടറി എം.ബി. മധു എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം സൂപ്രണ്ടിങ് എൻജിനീയർ കെ.ടി. ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പി.കെ. മോഹൻദാസ് സ്വാഗതവും ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. കെ.എ. സജീവ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.