ആലപ്പുഴ: സാംസ്കാരിക വകുപ്പ്, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകസമിതി അമ്പലപ്പുഴയിൽ സംഘടിപ്പിക്കുന്ന 'മിഴാവ്-2017' സാംസ്കാരിേകാത്സവത്തിന് സംഘാടകസമിതിയായി. സെപ്റ്റംബർ ഏഴുമുതൽ ഒമ്പതുവരെ അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്മാരക ഹയർ സെക്കൻഡറി സ്കൂളിലാണ് പരിപാടി. കുഞ്ചൻ നമ്പ്യാർ സ്മാരകത്തിെൻറ ഒരുവർഷം നീളുന്ന ആഘോഷ പരിപാടിയുടെ ഭാഗമായാണ് സാംസ്കാരികോത്സവം നടത്തുന്നത്. 31ന് മെഗാ തിരുവാതിരയോടെയാണ് തുടക്കം. പൂക്കളം, പെയിൻറിങ് മത്സരവും സംഘടിപ്പിക്കും. സസ്യ-പുഷ്പഫല പ്രദർശനം, കാർഷിേകാപകരണ പ്രദർശനം, ചലച്ചിത്ര അക്കാദമിയുടെ മിനി തിയറ്റർ, വാണിജ്യ വ്യവസായ പ്രദർശനം, കരകൗശലപ്രദർശനം, പുസ്തക പ്രദർശനം, കാർണിവൽ എന്നിവയാണ് മറ്റു പരിപാടികൾ. മന്ത്രിമാരായ ജി. സുധാകരൻ, എ.കെ. ബാലൻ, കെ.സി. വേണുഗോപാൽ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, ചലച്ചിത്ര സംവിധായകൻ ഫാസിൽ എന്നിവർ രക്ഷാധികാരികളും ഡോ. പള്ളിപ്പുറം മുരളി ചെയർമാനും എച്ച്. സലാം ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു. സഹവാസ ക്യാമ്പ് ആലപ്പുഴ: ജില്ലയിലെ സന്നദ്ധ സംഘടന, യൂത്ത് ക്ലബ്, മഹിള സമാജം പ്രവർത്തകർക്ക് ത്രിദിന നേതൃസഹവാസപരിശീലന ക്യാമ്പ് സംഘടിപ്പിക്കും. പ്രായപരിധി 15-29. നെഹ്റു യുവകേന്ദ്ര നേതൃത്വത്തിൽ 25 മുതൽ 27 വരെ ആലപ്പുഴ കർമസദനത്തിലാണ് പരിശീലനം. പങ്കെടുക്കുന്നവർക്ക് പഠനോപകരണങ്ങൾ, ഭക്ഷണം, താമസം സൗകര്യങ്ങളും സംഘടനക്ക് 700 രൂപയും സർട്ടിഫിക്കറ്റും നൽകും. ഫോൺ: 9809455938, 9744381391. തൊഴിൽരഹിത വേതനം: ഫണ്ട് കൈമാറി ആലപ്പുഴ: 2017-18 മാർച്ച് മുതൽ ജൂലൈ വരെയുള്ള തൊഴിൽരഹിത വേതനത്തിന് ഫണ്ട് അനുവദിച്ചു. തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഓൺലൈൻ മുഖേന പുനർവിതരണം ചെയ്തതായി ജില്ല എംപ്ലോയ്മെൻറ് ഓഫിസർ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിതരണം 31ന് മുമ്പ് പൂർത്തിയാക്കി വിനിയോഗ സാക്ഷ്യപത്രം നിശ്ചിതമാതൃകയിൽ നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.