ചെങ്ങന്നൂര്‍: നാഷനല്‍ ഫോറം ഫോര്‍ പീപിള്‍സ് റൈറ്റ്സിെൻറ നേതൃത്വത്തില്‍ വരട്ടാര്‍ ഉത്ഭവസ്ഥാനത്ത് കുട്ടിക്കൂട്ടം സംഘടിപ്പിച്ചു. കല്ലിശ്ശേരി വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെയും ഓതറ ഡി.വി.എന്‍.എസ്.എസ് സ്‌കൂളിലെയും നൂറോളം വിദ്യാർഥികള്‍ പങ്കെടുത്തു. ജില്ല പ്രസിഡൻറ് ബി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ച കുട്ടിക്കൂട്ടത്തിെൻറ ഉദ്ഘാടനം വേഗവര കലാകരനായ കാര്‍ട്ടൂണിസ്റ്റ് ജി. ജിതേഷ് നിര്‍വഹിച്ചു. കെ.കെ. രാമചന്ദ്രന്‍ നായര്‍ എം.എല്‍.എ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. അഖിലേന്ത്യ പ്രസിഡൻറ് പ്രകാശ് പി. തോമസ് മുഖ്യപ്രഭാഷണം നടത്തി. സിനിമ നടൻ എം.ബി. പത്മകുമാര്‍, ഗാനരചയിതാവ് ഒ.എസ്. ഉണ്ണികൃഷ്ണന്‍ എന്നിവരെ ആദരിച്ചു. പുതുക്കുളങ്ങര ക്ഷേത്രത്തിന് സമീപം ആദിപമ്പയില്‍നിന്ന് വരട്ടാര്‍ ഉത്ഭവിക്കുന്ന നദീതീരെത്ത മരച്ചുവട്ടിലാണ് കുട്ടിക്കൂട്ടം സംഘടിപ്പിച്ചത്. ഓലപ്പന്ത്, വല്ലം, കുരുത്തോലകൊണ്ടുള്ള അലങ്കാരവസ്തുക്കള്‍ തുടങ്ങി ഓല ഉപയോഗിച്ചുള്ള വിവിധ കരകൗശല വസ്തുക്കള്‍ നിര്‍മിക്കാനും ഓല മെടയാനും കുട്ടികളെ പഠിപ്പിച്ചു. കാര്‍ട്ടൂണിസ്റ്റ് ജിതേഷ് വരട്ടാറടങ്ങുന്ന പ്രകൃതിയുടെ ചിത്രം 15 അടി നീളമുള്ള കാന്‍വാസില്‍ പകര്‍ത്തി. വനിത ഫോട്ടോഗ്രാഫറായ അമിത, സന്തോഷ് അമ്പാടി, സജി വർഗീസ്, കെ.കെ. സതീഷ്, സിബു ബാലന്‍, ആരതി െസബാസ്റ്റ്യന്‍ എന്നിവരെ ആദരിച്ചു. വരട്ടാർ കേരളത്തിന് മാതൃകയാകും ചെങ്ങന്നൂർ: വരട്ടാർ മാതൃകയാക്കിയതിലൂടെ നദികളുടെ പുനരുജ്ജീവനം ഇനിയും ഏറ്റെടുത്ത് നടത്തണമെന്ന അഭിപ്രായം ഹരിതകേരളം മിഷെൻറ ഭാഗത്തുനിന്ന് ഉയർെന്നന്ന് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ചെങ്ങന്നൂരിൽ നടന്ന വരട്ടാർ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരട്ടാർ പുനരുജ്ജീവന പ്രവർത്തനത്തിെൻറ ഒന്നാംഘട്ടം വിജയകരമായി പര്യവസാനിച്ചതിെൻറ അവലോകനയോഗം നഗരസഭ ഹാളിൽ നടന്നു. അഡ്വ. കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍, ഇരവിപേരൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ഗീത അനില്‍കുമാര്‍, കോയിപ്രം പഞ്ചായത്ത് പ്രസിഡൻറ് മോന്‍സി കിഴക്കേടത്ത്, ജില്ല പഞ്ചായത്ത് അംഗം ജോജി ചെറിയാന്‍, ചെങ്ങന്നൂര്‍ തഹസില്‍ദാര്‍ പി.എന്‍. സാനു, തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ഏലിക്കുട്ടി കുര്യാക്കോസ്, വൈസ് പ്രസിഡൻറ് ഗീത സുരേന്ദ്രൻ, കോഒാഡിനേറ്റർ ബീന ഗോവിന്ദൻ, പഞ്ചായത്ത് അംഗങ്ങള്‍, വരട്ടാര്‍ ജനകീയസമിതി അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. ആയുർവേദ മെഡിക്കൽ ക്യാമ്പ് പുലിയൂർ: അഖില ഭാരത അയ്യപ്പസേവ സംഘം പുലിയൂർ ശാഖയുടെ നേതൃത്വത്തിൽ ഞായറാഴ്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്യാമ്പും നടക്കും. പുലിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ ഒമ്പതിന് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.