കാർഷിക പുരോഗതിക്ക് അനുയോജ്യസാഹചര്യം കർഷകർ പ്രയോജനപ്പെടുത്തണം -മന്ത്രി ജി. സുധാകരൻ ഹരിപ്പാട്: ഹരിതകേരളം പദ്ധതി നടപ്പാക്കിയതിലൂടെ കാർഷിക പുരോഗതിക്ക് അനുയോജ്യസാഹചര്യം രൂപപ്പെെട്ടന്ന് മന്ത്രി ജി. സുധാകരൻ. ഇത് പ്രയോജനപ്പെടുത്താൻ കർഷകർ ശ്രമിക്കണം. കുമാരപുരം 1449ാം നമ്പർ സർവിസ് സഹകരണബാങ്കിെൻറ നവതി ആഘോഷ ഉദ്ഘാടനവും മണികണ്ഠൻചിറ ബ്രാഞ്ച് ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡൻറ് എം. സത്യപാലൻ അധ്യക്ഷത വഹിച്ചു. കാഷ് കൗണ്ടർ ഉദ്ഘാടനവും ആദ്യനിക്ഷേപം സ്വീകരിക്കലും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. സേഫ് െഡപ്പോസിറ്റ് ലോക്കർ ടി.കെ. ദേവകുമാറും സ്വർണപ്പണയ വായ്പ എം. സുരേന്ദ്രനും ആദ്യവായ്പ വിതരണം ഷാജി ജോർജും വാഹന വായ്പ പദ്ധതി എസ്. സുരേഷ് കുമാറും ഭവനനിർമാണ വായ്പ പദ്ധതി രമ്യ രമണനും പൊന്നോണച്ചിട്ടി സിന്ധു മോഹനനും ഉദ്ഘാടനം ചെയ്തു. എം.എം. ബഷീർ മകച്ച കർഷകരെ ആദരിച്ചു. ഗ്ലമി വാലടിയിൽ, യു. ദിലീപ്, ഡി. സുഗേഷ്, സി.എസ്. രഞ്ജിത്ത്, എൽ. തങ്കമ്മാൾ, എൻ. സോമൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഡി. ശ്രീജിത്ത് സ്വാഗതവും ബ്രാഞ്ച് മാനേജർ പി.ജി. ഗിരീഷ് നന്ദിയും പറഞ്ഞു. പരിപാടികൾ ഇന്ന് ആലപ്പുഴ ഹോട്ടൽ യുവരാജ് ഹാൾ: സെൻറ് ജോൺസ് ആംബുലൻസ്, പോപ്പച്ചൻ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ മുഖവൈകല്യം മാറ്റാൻ സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് -രാവിലെ 9.00 മുഹമ്മ ശ്രീവത്സം ഓഡിറ്റോറിയം: കക്ക സഹകരണസംഘങ്ങളുടെയും തൊഴിലാളികളുടെയും സംരക്ഷണത്തിന് ഗ്രാൻറ് വിതരണം. ഉദ്ഘാടനം മന്ത്രി ഡോ. ടി.എം. തോമസ് െഎസക് -രാവിലെ 10.30 ചെട്ടികാട് ഔവര്‍ ലൈബ്രറി അങ്കണം: സുവർണജൂബിലി ആഘോഷം. ഉദ്ഘാടനം വി.എസ്. അച്യുതാനന്ദന്‍ -വൈകു. 4.00 പൊള്ളേത്തൈ ഗവ. ഹൈസ്‌കൂൾ: പൂര്‍വവിദ്യാർഥി സംഗമവും മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണവും -ഉച്ച. 2.00 ചന്തിരൂർ ശാന്തിഗിരി ആശ്രമം: കരുണാകരഗുരുവിെൻറ 91ാം ജന്മദിന പൂജിത സമർപ്പണ സമ്മേളനം. ഉദ്ഘാടനം മന്ത്രി പി. തിലോത്തമൻ -രാവിലെ 10.00 നീർക്കുന്നം അൽഹുദ ഇംഗ്ലീഷ് സ്കൂൾ: മലർവാടി-ടീൻ ഇന്ത്യ യൂനിറ്റ് കോഒാഡിനേറ്റർമാരുടെ ശിൽപശാല -രാവിലെ 10.00 താമരക്കുളം ചത്തിയറ ശാന്തിനികേതൻ ഹാൾ: പൂർവവിദ്യാർഥി സംഘടന രൂപവത്കരണയോഗം -ഉച്ച. 2.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.