നവ സംരംഭകർ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തണം ^സ്​റ്റാർട്ടപ്​​ ഉച്ചകോടി

നവ സംരംഭകർ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തണം -സ്റ്റാർട്ടപ് ഉച്ചകോടി കൊച്ചി: സമൂഹം നേരിടുന്ന പ്രശ്നങ്ങളാണ് സ്റ്റാർട്ടപ്പുകൾക്ക് തിരിച്ചറിവാകേണ്ടതെന്നത് കേരള സ്റ്റാർട്ടപ് മിഷൻ (കെ.എസ്.യു.എം) സംഘടിപ്പിച്ച സ്റ്റാർട്ടപ്പ് ഉച്ചകോടിയായ ഐ.ഇ.ഡി.സി 2017. അനുകൂല സാഹചര്യം പൂർണമായും ഉപയോഗപ്പെടുത്താൻ പുതിയ സംരംഭകർ തയാറാവണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. പരമ്പരാഗത വ്യവസായങ്ങൾക്കുള്ള പരിമിതികളൊന്നും ബാധിക്കാത്ത മേഖലയാണിതെന്ന അവബോധമായിരുന്നു വിദ്യാർഥികളിലും നവസംരംഭകരിലും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റാർട്ടപ് സമ്മേളനമായ ഐ.ഇ.ഡി.സി വളർത്തിയെടുത്തത്. മൂവായിരത്തോളം സംരംഭകരും വിദ്യാർഥികളും പങ്കെടുത്തു. പത്തനാപുരം പോലുള്ള ചെറിയ പട്ടണത്തിൽനിന്ന് മികച്ച ഐ.ടി സംരംഭം പടുത്തുയർത്തിയ വരുൺ ചന്ദ്രൻ, ദാരിദ്യ്രം നിറഞ്ഞ ബാല്യത്തിൽനിന്നും ഏഷ്യയിലെ ഏറ്റവും വലിയ ഡ​െൻറൽ ഉപകരണങ്ങളുടെ ഉൽപാദകനായ ജോൺ കുര്യാക്കോസ്, ചക്ക ഉൽപന്നങ്ങൾ ലോകത്താകമാനം എത്തിച്ച ജെയിംസ് ജോസഫ്, ചായ്പാനി എന്ന സ്റ്റാർട്ടപ്പി​െൻറ സ്ഥാപക ശ്രുതി ചതുർവേദി എന്നിവർ തങ്ങൾ അനുഭവം വിവരിച്ചു. ആർട്ടിഫിഷ്യൽ ഇൻറലിജൻസാണ് നാളെയുടെ താരമെന്ന് ടെക്നോപാർക്കിലെ ഫായ സ്റ്റാർട്ടപ്പി​െൻറ സ്ഥാപകൻ ദീപു എസ്.നാഥ് ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.