സുലോചനക്ക് ​അർറഹ്മയുടെ ഭവനദാന പദ്ധതി തണലായി

അരൂർ: തലചായ്ക്കാൻ ഇടമില്ലാതെ രണ്ട് പെൺകുട്ടികളുമായി വാടകവീടുകൾ തോറും അലഞ്ഞ സുലോചനക്ക് അർറഹ്മയുടെ ഭവനദാന പദ്ധതി തണലായി. ഒരുപറ്റം മനുഷ്യസ്നേഹികളുടെ കൂട്ടായ്മയായ അർറഹ്മ ചാരിറ്റബിൾ ട്രസ്റ്റ് 12 ഭവനരഹിതർക്ക് നിർമിച്ച പാർപ്പിട സമുച്ചയത്തിലെ വീടി​െൻറ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് ഏറ്റുവാങ്ങുമ്പോൾ സുലോചനയുടെയും പെൺമക്കളുടെയും കണ്ണുകളിൽ നന്ദിയുടെ നനവും ആശ്വാസത്തി​െൻറ തിളക്കവുമായിരുന്നു. ഡിഗ്രി പഠനം പൂർത്തിയാക്കിയ മൂത്ത മകൾ അനുവിന് അഞ്ച് വയസ്സുള്ളപ്പോൾ കുടുംബത്തെ ഉപേക്ഷിച്ച് പോയതാണ് സുലോചനയുടെ ഭർത്താവ്. ഇളയകുട്ടി ആര്യ അന്ന് കൈക്കുഞ്ഞായിരുന്നു. ഭർത്താവ് ഉപേക്ഷിച്ചതോടെ ഭർതൃവീട്ടുകാരും സുലോചനയെയും മക്കളെയും വീടിന് പുറത്താക്കി. പിന്നീട് വീടിനോട് ചേർന്ന് വലിച്ചുകെട്ടിയ പ്ലാസ്റ്റിക് ഷീറ്റിനടിയിലായിരുന്നു ഇവരുടെ താമസം. സുലോചനയോടും കുട്ടികളോടുമുള്ള ഭർതൃവീട്ടുകാരുടെ അവഗണനയുടെ ബാക്കിപത്രമെന്നോണം ഷെഡിലേക്കുള്ള വൈദ്യുതിയും വീടിന് പുറത്തേക്കുള്ള വഴിയും നിഷേധിക്കപ്പെട്ടു. പഠനത്തിൽ മിടുക്കരായ രണ്ട് പെൺകുട്ടികളുമായി സുലോചന നയിച്ച കഷ്ടജീവിതം 'മാധ്യമം' വാർത്തയാക്കിയിരുന്നു. ഇതേതുടർന്ന് വാടകവീട് ഉൾെപ്പടെയുള്ള സഹായങ്ങളുമായി ചില സുമനസ്സുകൾ എത്തി. ഇതിനുപിന്നാലെയാണ് അർറഹ്മ ചാരിറ്റബിൾ ട്രസ്റ്റ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി സുലോചനക്കും മക്കൾക്കും സുരക്ഷിതജീവിതത്തിന് വീട് നൽകിയത്. മത്സ്യസംസ്കരണ തൊഴിലാളിയായിരുന്ന സുലോചനക്ക് അർറഹ്മ ട്രസ്റ്റി​െൻറ ആശുപത്രിയിൽ ജോലി നൽകി. ദുരിതകാലത്ത് സഹായവുമായെത്തിയവരോട് എന്നും കടപ്പെട്ടിരിക്കുമെന്ന് സുലോചന പറഞ്ഞു. കയർ മെഷിനറികളുടെ ഉദ്ഘാടനം ഇന്ന് തുറവൂർ: കുത്തിയതോട് കയർ മാറ്റ്സ് ആൻഡ് മാറ്റിങ്സ് കോഓപറേറ്റിവ് സൊസൈറ്റിയുടെ ആധുനിക മെഷിനറികളുടെ ഉദ്ഘാടനവും പൊതുസമ്മേളനവും ഞായറാഴ്ച രാവിലെ 11ന് നടക്കും. സമ്മേളന ഉദ്ഘടനവും ഷിയറിങ് മെഷീ​െൻറ സ്വിച്ചോണും മന്ത്രി ഡോ. ടി.എം. തോമസ് െഎസക് നിർവഹിക്കും. അഡ്വ. എ.എം. ആരിഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. ബ്ലീച്ചിങ് മെഷീൻ സ്വിച്ചോൺ മന്ത്രി ജി. സുധാകരനും കട്ടിങ് മെഷീൻ സ്വിച്ചോൺ മന്ത്രി പി. തിലോത്തമനും റീ സൈക്ലിങ് മെഷീൻ സ്വിച്ചോൺ കയർബോർഡ് ചെയർമാൻ സി.പി. രാധാകൃഷ്ണനും സെറ്റൻസിലിങ് മെഷീൻ സ്വിച്ചോൺ കെ.സി. വേണുഗോപാൽ എം.പിയും ട്രീറ്റ്മ​െൻറ് പ്ലാൻറ് സ്വിച്ചോൺ കയർ അപെക്സ് ബോഡി വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദനും ഡ്രയർ സ്വിച്ചോൺ കയർ വകുപ്പ് സെക്രട്ടറി റാണി ജോർജും നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.