കൃഷ്ണപിള്ളയുടെ സ്മരണ പുതുക്കി

ആലപ്പുഴ: കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപകനേതാവ് പി. കൃഷ്ണപിള്ളക്ക് ആയിരങ്ങളുടെ സ്മരണാഞ്ജലി. കൃഷ്ണപിള്ള അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിലും പാമ്പുകടിയേറ്റ് മരിച്ച കണ്ണര്‍കാട് സ്മൃതി മണ്ഡപത്തിലും നിരവധി പേർ എത്തി. പുഷ്പാര്‍ച്ചനയിലും അനുസ്മരണ സമ്മേളനങ്ങളിലും ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സമരസേനാനികളും പങ്കെടുത്തു. അനുസ്മരണ റാലികള്‍ വലിയചുടുകാട്ടില്‍ സംഗമിച്ചു. പുഷ്പാര്‍ച്ചനക്ക് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മന്ത്രി ഡോ. ടി.എം. തോമസ് ഐസക്, സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം ടി. പുരുഷോത്തമന്‍, സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍, സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാന്‍, സി.പി.ഐ നേതാക്കളായ എ. ശിവരാജന്‍, പി.വി. സത്യനേശന്‍, പി. ജ്യോതിസ്, അഡ്വ. ജോയിക്കുട്ടി ജോസ്, അഡ്വ. ജി. കൃഷ്ണപ്രസാദ്, സി.പി.എം നേതാക്കളായ സി.എസ്. സുജാത, എ.എം. ആരിഫ് എം.എല്‍.എ എന്നിവര്‍ പങ്കെടുത്തു. അനുസ്മരണ സമ്മേളനത്തില്‍ ടി.ജെ. ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കണ്ണര്‍കാട് നടന്ന പുഷ്പാര്‍ച്ചനയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍, കാനം രാജേന്ദ്രന്‍, ടി. പുരുഷോത്തമന്‍, മന്ത്രി പി. തിലോത്തമന്‍, മന്ത്രി ഡോ. ടി.എം. തോമസ് ഐസക്, ആനത്തലവട്ടം ആനന്ദന്‍, ടി.ജെ. ആഞ്ചലോസ്, എ. ശിവരാജന്‍, പി.വി. സത്യനേശന്‍, സജി ചെറിയാന്‍, സി.എസ്. സുജാത, സി.ബി. ചന്ദ്രബാബു, വിപ്ലവഗായിക പി.കെ. മേദിനി തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തിനാവശ്യം ഭൗതികമാറ്റമുണ്ടാക്കുന്ന വികസനം -കാനം രാജേന്ദ്രന്‍ ആലപ്പുഴ: കേരളത്തിനാവശ്യം ജനങ്ങള്‍ക്ക് ഭൗതികമാറ്റമുണ്ടാക്കുന്ന വികസനമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പി. കൃഷ്ണപിള്ളയുടെ 69-ാം ചരമവാര്‍ഷിക ദിനാചരണ അനുസ്മരണ സമ്മേളനങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന കേരള മോഡല്‍ വികസനമാണ് ജനം ആഗ്രഹിക്കുന്നത്. നന്മയുടെ മ്യൂസിയമായി കേരളം മാറണം. രാഷ്ട്രീയഭേദമന്യേ ജനം ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമേ ഇത്തരം വികസനത്തി​െൻറ അടിത്തറ ഉറപ്പാക്കാനാകൂ. മതനിരപേക്ഷത ഉറപ്പാക്കാനും ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരായ കടന്നാക്രമണത്തെ തടയാനും ജനകീയ പോരാട്ടം അനിവാര്യമാെണന്നും അദ്ദേഹം പറഞ്ഞു. ദിനാചരണ കമ്മിറ്റി പ്രസിഡൻറ് എസ്. പ്രകാശന്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.