കുസാറ്റ്: എം.ടെക് സ്​പോട്ട് അഡ്മിഷൻ 24ന്

കൊച്ചി: കൊച്ചി സർവകലാശാല സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ എം.ടെക് (പാർട്ട് ടൈം) സിവിൽ (ജനറൽ, എസ്.സി,എസ്.ടി), കെമിക്കൽ (ജനറൽ, എസ്.സി, എസ്.ടി), ഇലക്ട്രിക്കൽ (എസ്.സി) കോഴ്സുകളിൽ പ്രവേശനത്തിന് സ്പോട്ട് അഡ്മിഷൻ 24ന് രാവിലെ 9.30 മുതൽ സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0484 2556187. എസ്.സി, എസ്.ടി വിഭാഗക്കാരുടെ അഭാവത്തിൽ ഒ.ഇ.സി വിഭാഗക്കാരെ പരിഗണിക്കും. ബയോടെക്നോളജി/ ബയോടെക്നോളജി ആൻഡ് ബയോകെമിക്കൽ എൻജിനീയറിങ് / പോളി എൻജിനീയറിങ്/ പോളിമർ ടെക്നോളജി/ മെറ്റലർജിക്കൽ എൻജിനീയറിങ്/ പെേട്രാളിയം ആൻഡ് പെേട്രാകെമിക്കൽ എൻജിനീയറിങ്/ സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ് ബി.ടെക് ബിരുദമുള്ളവർക്ക് കെമിക്കൽ എൻജിനീയറിങ് ബ്രാഞ്ചിലെ സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. വിശദ വിവരങ്ങൾ www.cusat.nic.in വെബ്സൈറ്റിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.