മൂവാറ്റുപുഴ: പുഴക്കരക്കാവിലമ്മ ക്ഷേത്രത്തിലെ 100 തികഞ്ഞ ആനപ്പന്തലിെൻറ നവീകരണശേഷം നടന്ന സമർപ്പണച്ചടങ്ങ് ഭക്തിസാന്ദ്രമായി. ആനപ്പന്തൽ ക്ഷേത്രം തന്ത്രി കാവനാട്ട് പരമേശ്വരൻ നമ്പൂതിരിയാണ് സമർപ്പിച്ചത്. എൻ.കെ.എസ്. മുത്തുസ്വാമി കരയാളറാണ് 100 വർഷം മുമ്പ് ആനപ്പന്തൽ വഴിപാടായി സമർപ്പിച്ചത്. നാലുമാസം കൊണ്ടാണ് നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ക്ഷേത്രം ട്രസ്റ്റ് പ്രസിഡൻറ് എ. വിജയൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. കൃഷ്ണമൂർത്തി സ്വാഗതം പറഞ്ഞു. പത്മനാഭ കരയാളർ, സുബ്രഹ്മണ്യ കരയാളർ, ഹരികുമാർ ചങ്ങമ്പുഴ എന്നിവർ സംസാരിച്ചു. രാമായണമാസാചരണത്തിെൻറ ഭാഗമായി നടന്ന പുരാണ പ്രശ്‌നോത്തരിയുടെ സമ്മാനദാനം എം.എസ്. സജീവ് മംഗലത്ത് നിർവഹിച്ചു. വൈസ് പ്രസിഡൻറ് ബി. ശശികുമാർ നന്ദി പറഞ്ഞു. തുടർന്ന് തിരുമറയൂർ ഗിരിജൻ മാരാരുടെ പ്രമാണത്തിൽ നാൽപതിൽപരം കലാകാരന്മാർ പങ്കെടുത്ത പഞ്ചാരിമേളവും മഹാപ്രസാദഊട്ടും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.