മൂവാറ്റുപുഴയിൽ ഗതാഗതക്കുരുക്ക്​ നിത്യസംഭവം

മൂവാറ്റുപുഴ: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമില്ല. കുരുക്കിൽ വലഞ്ഞ് ജനങ്ങൾ. നിസ്സംഗതയോടെഅധികൃതർ. മൂവാറ്റുപുഴ നഗരത്തിലെ പതിവുകാഴ്ചയാണിത്. ശനിയാഴ്ച ഉണ്ടായ ഗതാഗതക്കുരുക്കിൽ ദുരിതത്തിലായത് ആയിരങ്ങളാണ്. മഴയും വാഹന പെരുപ്പവും മൂലം രാവിലെ പേത്താടെ ആരംഭിച്ച കുരുക്ക് വൈകീട്ടാണ് അവസാനിച്ചത്. പേരിനുമാത്രം ഗതാഗത പരിഷ്‌കരണം നടപ്പാക്കിയ മൂവാറ്റുപുഴ നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നത് നിത്യസംഭവമായി മാറിയിട്ട് നാളുകളായി. നഗരത്തിലെ നെഹ്റുപാർക്ക് മുതൽ കെ.എസ്‌.ആർ.ടി.സി വരെയുള്ള രണ്ടു കിലോമീറ്റർ സഞ്ചരിക്കാൻ ഒരു മണിക്കൂറിലേറെ സമയമെടുക്കും. ഗതാഗത കുരുക്കഴിക്കാനായി നിരവധി നിർദേശങ്ങളുമായി ഗതാഗത പരിഷ്കാരം നടപ്പാക്കിയെങ്കിലും നഗരസഭ അധികൃതർ തന്നെ തുരങ്കം െവച്ചതോടെ ആദ്യം തന്നെ പാളി. ജനരോക്ഷത്തെ തുടർന്ന് പിന്നീട് നടപ്പാക്കിയെങ്കിലും പ്രധാന നിർദേശങ്ങൾ അട്ടിമറിച്ചതോടെ ഗതാഗതക്കുരുക്കിന് മാത്രം പരിഹാരമുണ്ടായില്ല. തിരക്കേറിയ ടി.ബി റോഡ്‌, കാവുംപടി റോഡ് എന്നിവ വൺവേ ആക്കും, അരമന ജങ്ഷൻ മുതൽ പി.ഒ ജങ്ഷൻ വരെ യൂടേൺ അനുവദിക്കില്ല, കാവുംപടി റോഡിൽ പാർക്കിങ് ഒരു വശത്താക്കും, ടി.ബി റോഡ്‌ എം.സി റോഡിൽ സന്ധിക്കുന്ന ഭാഗം മുതൽ പി.ഒ ജങ്ഷൻ വരെ ഭാഗം രണ്ട്‌ ലൈൻ ഗതാഗതമാക്കും, ആരക്കുഴ റോഡിലൂടെയുള്ള വാഹനങ്ങൾ നാസ്‌ റോഡ്‌ വഴി എം.സി റോഡിൽ പ്രവേശിച്ച്‌ കെ.എസ്‌.ആർ.ടി.സിയുടെ മുന്നിലൂടെ കച്ചേരിത്താഴത്തെത്തുക തുടങ്ങിയ പരിഷ്‌കരണങ്ങളാണ്‌ കഴിഞ്ഞ ജനുവരി ഒന്നു മുതൽ നടപ്പാക്കാൻ നഗരസഭ തീരുമാനിച്ചത്‌. പിന്നീട്‌ പരിഷ്‌കരണങ്ങളിൽ പല തവണ നിരവധി മാറ്റം വരുത്തിയെങ്കിലും ഒന്നു പോലും പൂർണമായും നടപ്പാക്കാനായിട്ടില്ല. റോഡ്‌ കൈയേറി വ്യാപാരം നടത്തുന്നതും ഗതാഗത കുരുക്കിന്‌ കാരണമാകുന്നുണ്ട്‌. കെ.എസ്‌.ആർ.ടി.സി ജങ്ഷനിലാണ്‌ കൂടുതലും റോഡ്‌ കൈയേറി വ്യാപാരം നടത്തുന്നത്‌. കെ.എസ്‌.ടി.പി റോഡ്‌ നിർമാണം നടക്കുന്നതിനാൽ കെ.എസ്‌.ആർ.ടി.സി ജങ്ഷനിൽ ഗതാഗതക്കുരുക്ക്‌ രൂക്ഷമാണ്‌. ടൗൺ വികസനം നടപ്പാക്കാനാവാത്തതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്‌. നഗരത്തിൽ അനുദിനം വർധിച്ചുവരുന്ന ഗതാഗത കുരുക്കിന്‌ പരിഹാരം കാണാൻ റോഡ്‌ വികസനം അനിവാര്യമാണ്‌. എന്നാൽ, ഒന്നര പതിറ്റാണ്ടായി തുടരുന്ന സ്ഥലമെടുക്കൽ നടപടികൾ പല കാരണങ്ങളാൽ അനന്തമായി നീളുകയാണ്. 2005ലാണ്‌ കെ.എസ്.ടി.പിയുടെ എം.സി റോഡ്‌ വികസനത്തി​െൻറ ഭാഗമായി അങ്കമാലി മുതൽ തൊടുപുഴ വരെ റോഡ്‌ വികസനം നടന്നത്‌. അന്ന് സ്ഥലമെടുക്കൽ നടപടികളുടെ പേരിൽ ഉണ്ടായ വിവാദങ്ങളെ തുടർന്ന് മൂവാറ്റുപുഴ നഗരത്തെ ഒഴിവാക്കുകയായിരുന്നു. അന്നാരംഭിച്ച വിവാദത്തിനൊടുവിൽ സ്ഥലമെടുക്കൽ നടപടികൾക്ക് തുടക്കം കുറിെച്ചങ്കിലും പല കാരണങ്ങളാൽ ഇപ്പോഴും നടപ്പാക്കാനായിട്ടില്ല. ഒരു ദേശീയപാതയും മൂന്ന് സംസ്ഥാന പാതകളും സന്ധിക്കുന്ന മൂവാറ്റുപുഴ നഗരത്തെ അതി​െൻറ ഗതാഗതപ്രാധാന്യത്തോടെ കണ്ടുള്ള വികസനമൊന്നും കൊണ്ടുവരാൻ മാറി വന്ന ജനപ്രതിനിധികൾക്ക് കഴിയാതെ വന്നതാണ് പ്രശ്നം ഇത്രമാത്രം രൂക്ഷമാകാൻ കാരണമായത്. നഗരത്തിന് ചുറ്റും റിംഗ് റോഡും ബൈപാസുകളും കൊണ്ടുവരാനുള്ള പ്രഖ്യാപനങ്ങൾക്ക് കാൽനൂറ്റാണ്ടി​െൻറ പഴക്കമുെണ്ടങ്കിലും പൂർണമായി യാഥാർഥ്യമായിട്ടില്ല. ചിത്രം നഗരത്തിൽ ശനിയാഴ്ച ഉണ്ടായ ഗതാഗതക്കുരുക്ക്. ഫയൽ നെയിം Road
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.