മൂവാറ്റുപുഴ: കനത്ത മഴയില്‍ തകർന്ന വടമുക്ക് പാലത്തിെൻറ സംരക്ഷണഭിത്തി നിർമിക്കാൻ ഫണ്ട് അനുവദിച്ചത് പ്രദേശവാസികൾക്കാശ്വാസമായി. അമ്പലംപടി--വീട്ടൂര്‍ റോഡിെൻറ വടമുക്ക് പാലത്തിന് സമീപം തകര്‍ന്ന സംരക്ഷണ ഭിത്തി നിര്‍മിക്കാനാണ് പൊതുമരാമത്ത് വകുപ്പ് 15-ലക്ഷം രൂപ അനുവദിച്ചത്. പ്രദേശവാസികള്‍ എല്‍ദോ എബ്രഹാം എം.എല്‍.എക്ക് നിവേദനം നൽകിയിരുന്നു. പായിപ്ര ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ വടമുക്ക് പാലത്തിന് സമീപമാണ് റോഡിെൻറ സംരക്ഷണ ഭിത്തി തകർന്നത്. കാല്‍ നൂറ്റാണ്ട് പഴക്കമുള്ള കരിങ്കല്‍ കെട്ടാണ് വന്‍ശബ്ദത്തോടെ അര്‍ധരാത്രി തകര്‍ന്നു വീണത്. കരിങ്കല്ലുകളും മണ്ണും സമീപത്തെ കപ്പത്തോട്ടത്തിലേക്ക് വീണതോടെ മുളവൂര്‍ പൊന്നിരിയ്ക്കല്‍ നൗഷാദിെൻറ കപ്പകൃഷിയും നശിച്ചിരുന്നു. റോഡ് തകര്‍ന്നതോടെ ഇതിലൂടെയുള്ള വാഹന ഗതാഗതത്തിന് ഭീഷണിയായിരിക്കുകയാണ്. കാല്‍ നൂറ്റാണ്ട് പഴക്കമുള്ള കരിങ്കല്‍ കെട്ടാണിത്. മഴുവന്നൂര്‍ പഞ്ചായത്തിലെ വീട്ടൂരില്‍ നിന്നും ആരംഭിച്ച് കോതമംഗലം നഗരസഭയിലെ അമ്പലംപടിയില്‍ അവസാനിക്കുന്ന റോഡ് പായിപ്ര പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നാണ്. ചിത്രം: റോഡ് ഇടിഞ്ഞ നിലയില്‍ ഫയൽ ചിത്രം .vada Mukk.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.