കൊച്ചി: യുവചിത്രകാരി ശ്രീജ കളപ്പുരക്കലിെൻറ കല്ലുകളില്‍ തീര്‍ത്ത പരമ്പരാഗത ചിത്രശൈലികളുടെ പ്രദര്‍ശനം ലുലുമാളില്‍ തുടങ്ങി. 28വരെ രാവിലെ 10 മുതല്‍ രാത്രി ഒമ്പതുവരെ പ്രദര്‍ശനമുണ്ടാകും. രാജ്യത്തെ വിവിധ പുഴയോരങ്ങളില്‍നിന്നും കടലോരങ്ങളില്‍നിന്നും ശേഖരിച്ച പാറക്കല്ലുകളില്‍ അക്രിലിക് പെയിൻറ് ഉപയോഗിച്ചാണ് ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. എണ്‍പതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ഇന്ത്യയിലെ പരമ്പരാഗത ചിത്രാകലാരീതിയില്‍ നിലവിലുണ്ടായിരുന്നതും ആധുനികരീതിയിലുള്ളതുമായ ചിത്രങ്ങളുൾപ്പെടെ കല്ലില്‍ പകര്‍ത്തിയതായി ശ്രീജ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചിത്രങ്ങളുടെ വില്‍പനയില്‍നിന്ന് ലഭിക്കുന്ന തുകയുടെ 10 ശതമാനം കേരള വികാസ് കേന്ദ്രം പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിെൻറ അർബുദബാധിതർക്കുള്ള ഭവനപദ്ധതിയായ കാരുണ്യശ്രീക്ക് നല്‍കുമെന്നും ശ്രീജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.