കൂത്താട്ടുകുളം: പിറന്നാളിന് മിഠായിയും ലഡുവും നൽകുന്നതിനു പകരം സ്കൂളിന് ജൈവപച്ചക്കറിയും തൈകളും നൽകി ഒന്നാം ക്ലാസുകാരൻ താരമായി. കൂത്താട്ടുകുളം ഗവ. യു.പി സ്കൂളിലെ യദുദേവ് വിനിലിെൻറ ആറാം പിറന്നാളിനാണ് 101 പച്ചക്കറിതൈകളും വീട്ടിൽ വിളഞ്ഞ വഴുതനയും വെണ്ടയും വെള്ളരിയും ചേനയും ഉൾപ്പെടെ പച്ചക്കറികളും നൽകിയത്. വെണ്ട, കാബേജ്, പയർ, തക്കാളി, ചീനി തൈകളും രണ്ടു വർഷം പ്രായമുള്ള നാല് കറിവേപ്പും സ്കൂളിലെ പച്ചക്കറി തോട്ടത്തിനായി നൽകി. അച്ഛൻ ബിനിൽകുമാറിെൻറ സഹായത്തോടെയാണ് ആശയം നടപ്പാക്കിയത്. തൈകൾ സഹപാഠികളുടെ സഹായത്തോടെ സ്കൂൾ മുറ്റത്ത് നട്ടു. അസംബ്ലിയിൽ പ്രധാനാധ്യാപിക ആർ. വത്സലാദേവി യദുദേവിൽ നിന്ന് തൈകൾ ഏറ്റുവാങ്ങി. നഗരസഭ വിദ്യാഭ്യാസ സമിതി അധ്യക്ഷൻ സി.എൻ. പ്രഭകുമാർ, കൗൺസിലർ പി.സി. ജോസ്, ജോമോൻ കുര്യാക്കോസ്, കെ.വി. ബാലചന്ദ്രൻ, സി.പി. രാജശേഖരൻ, കെ.എം. ജയൻ, ക്ലാസ് ടീച്ചർ ടി.വി. മായ, ലീഡർ അഭിനവ് പി. അനൂപ് എന്നിവർ സംസാരിച്ചു. ഫോട്ടോ: കൂത്താട്ടുകുളം ഗവ. യു.പി സ്കൂളിലെ ഒന്നാം ക്ലാസുകാരനായ യദുദേവ് വിനിലിെൻറ ആറാം പിറന്നാളിന് 101 പച്ചക്കറിതൈകൾ സ്കൂൾ പ്രധാനാധ്യാപിക ആർ. വത്സല ദേവിക്ക് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.