റേഷൻ മുൻഗണന പട്ടിക തയാറാക്കിയതിലെ വീഴ്​ച: ഭക്ഷ്യമന്ത്രി രാജിവെക്കണം

കൊച്ചി: ദേശീയ ഭക്ഷ്യഭദ്രത നിയമം സംസ്ഥാനത്ത് നടപ്പാക്കിയതിലും റേഷൻ മുൻഗണന കാർഡ് തയാറാക്കിയതിലും ഗുരുതര വീഴ്ചയും ക്രമക്കേടും സംഭവിച്ചതി​െൻറ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന ഭക്ഷ്യമന്ത്രി രാജിവെക്കണമെന്ന് കേരള റേഷൻ സംരക്ഷണസമിതി സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എം.എ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. പി.പി. ചന്തു, ശിവൻ കദളി, എം.കെ. അംബേദ്കർ, കെ.എ. കൃഷ്ണൻകുട്ടി, കെ.പി. പരമേശ്വരൻ, രതി രാജൻ, ഭാർഗവി കൃഷ്ണൻ, എൻ.എ. കുഞ്ഞിപ്പെണ്ണ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.