കൊച്ചി: ഇൗറ്റ വിലവർധന പിൻവലിക്കണമെന്നതടക്കം ആവശ്യങ്ങളുന്നയിച്ച് സാംബവ മഹാസഭയുടെ നേതൃത്വത്തിൽ ബാംബൂ കോർപറേഷനിലേക്ക് മാർച്ചും ധർണയും നടത്തുന്നു. ചൊവ്വാഴ്ച രാവിലെ 11ന് അങ്കമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് മാർച്ച് ആരംഭിച്ച് ബാംബൂ കോർപറേഷൻ ആസ്ഥാനമന്ദിരത്ത് ധർണ നടത്തുമെന്ന് ഭാരവാഹികൾ കൊച്ചിയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ധർണ മഹാസഭ ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി ഉദ്ഘാടനം ചെയ്യും. മഹാസഭ പ്രസിഡൻറ് പി.കെ. ശങ്കർദാസ് അധ്യക്ഷത വഹിക്കും. ഇൗറ്റ തൊഴിലാളികളുടെ പ്രശ്നം പഠിക്കാൻ കമീഷനെ നിയമിക്കുക, 60 കഴിഞ്ഞ തൊഴിലാളികൾക്ക് 1000 രൂപ പ്രതിമാസ പെൻഷൻ അനുവദിക്കുക, സൗജന്യ ചികിത്സ ഉറപ്പാക്കാൻ ഇ.എസ്.െഎ നടപ്പാക്കുക, പരമ്പരാഗത ഈറ്റ തൊഴിലാളികളുടെ അടിയന്തരാവശ്യങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ചും ധർണയും. സാംബവ മഹാസഭ ജനറല്‍ സെക്രട്ടറി രാമചന്ദ്രന്‍ മുല്ലശേരി, ജില്ല സെക്രട്ടറി കെ.പി. ഗോപിനാഥ്, എ.സി. ചന്ദ്രന്‍ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. 'ഇ'യുടെ ഹിന്ദി പതിപ്പുണ്ടാകുമെന്ന് സംവിധായകൻ കൊച്ചി: ഗൗതമി കേന്ദ്ര കഥാപാത്രമായ മലയാളസിനിമ 'ഇ'യുടെ ഹിന്ദി പതിപ്പ് ഉടൻ പുറത്തിറക്കുമെന്ന് സംവിധായകൻ കുക്കു സുരേന്ദ്രനും കഥാകൃത്ത് അമീൻ സുറാനിയും. സിനിമക്ക് മികച്ച പ്രതികരണമാണ്. വെളുത്ത സാരിയുടുത്ത് മുടി അഴിച്ചിട്ട് വരുന്ന പ്രേതങ്ങളെയാണ് മലയാള സിനിമ ഇതുവരെ അവതരിപ്പിച്ചത്. വ്യത്യസ്ത ആശയമാണ് സിനിമ മുന്നോട്ടുെവക്കുന്നെതന്ന് അദ്ദേഹം പറഞ്ഞു. നിർമാതാവ് സംഗീത് ശിവൻ, സിനിമയിൽ നായകവേഷം അവതരിപ്പിച്ച ആഷിഖ് അമീർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.