തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര 25ന്

തൃപ്പൂണിത്തുറ: മലയാളക്കരയിൽ ഓണാഘോഷങ്ങൾക്ക് നാന്ദികുറിക്കുന്ന തൃപ്പൂണിത്തുറയിലെ ചരിത്രപ്രസിദ്ധമായ അത്തം ഘോഷയാത്ര ഈ മാസം 25ന് രാജനഗരത്തിൽ അരങ്ങേറും. രാജഭരണകാലത്ത് കൊച്ചി മഹാരാജാവി​െൻറ ആസ്ഥാനമായിരുന്ന ഹിൽപാലസിലെ കനകക്കുന്ന് കൊട്ടാരത്തിൽ 24ന് വൈകീട്ട് രാജകുടുംബാംഗത്തിൽനിന്ന് അത്തപ്പതാക ഏറ്റുവാങ്ങി നഗരസഭ ചെയർപേഴ്സൻ ചന്ദ്രികദേവിയുടെ നേതൃത്വത്തിൽ ഗവ. ബോയ്സ് ഹൈസ്കൂളിലെ അത്തം നഗറിൽ എത്തിക്കും. 25ന് രാവിലെ അത്താഘോഷ പരിപാടികൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് അത്തപ്പതാക ഉയർത്തും. എം. സ്വരാജ് എം.എൽ.എ അധ്യക്ഷത വഹിക്കും. അത്തംനഗറിൽനിന്ന് പുറപ്പെടുന്ന ഘോഷയാത്രയിൽ കേരളത്തി​െൻറ തനത് കലാരൂപങ്ങളുടെ രംഗാവതരണമടക്കം സാമൂഹിക- സാംസ്കാരിക- പുരാണദൃശ്യങ്ങളും അണിനിരക്കും. നഗരവീഥികൾ ചുറ്റിയ ശേഷം ഘോഷയാത്ര ഉച്ചക്ക് രണ്ടിന് അത്തംനഗറിൽ തിരിച്ചെത്തും. രാവിലെ 11 മുതൽ സിയോൺ ഓഡിറ്റോറിയത്തിൽ അത്തപ്പൂക്കള മത്സരം ആരംഭിക്കും. വൈകീട്ട് പൂക്കള പ്രദർശനം. കലാസന്ധ്യ ഉദ്ഘാടനം ലായം കൂത്തമ്പലത്തിൽ വൈകുന്നേരം നടക്കും. സെപ്റ്റംബർ മൂന്നുവരെ കലാ അവതരണങ്ങളുമായി അത്താഘോഷ പരിപാടികൾ നീളും. സമാപന ദിവസമായ മൂന്നിന് രാവിലെ 10ന് നഗരസഭ ചെയർപേഴ്സൻ അത്തപ്പതാക തൃക്കാക്കര നഗരസഭക്ക് കൈമാറും. തുടർന്ന് വൈകീട്ട് സമാപന സമ്മേളനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.