അന്ധവിശ്വാസങ്ങൾക്കെതിരെ കലാപ്രവര്‍ത്തനം ഊര്‍ജിതമാക്കണം -മന്ത്രി എ.കെ.ബാലന്‍ കൊച്ചി: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ കലാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍. എറണാകുളം ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് സെൻററില്‍ കേരള ലളിതകല അക്കാദമിയുടെ സംസ്ഥാന അവാര്‍ഡുകളും ഫെല്ലോഷിപ്പും വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനം അന്ധവിശ്വാസത്തിെൻറ വിളഭൂമിയായി. മാന്ത്രിക ഏലസ് പോലുള്ളവ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം മാറി. ശാസ്ത്രചിന്തയുടെ ഉറവ് വറ്റിക്കാന്‍ വര്‍ഗീയ ശക്തികളും രംഗത്തുണ്ട്. ഇത്തരം ഇടപെടലുകൾക്കെതിെര കലാപ്രവര്‍ത്തനം ആവശ്യമാണ്. ചലച്ചിത്ര മേഖലയെ സംരക്ഷിക്കാന്‍ സമഗ്ര നിയമനിര്‍മാണം ആലോചനയിലുണ്ട്. അനേകം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന മേഖലയാണ് സിനിമ. അനാവശ്യവിവാദങ്ങളുണ്ടാക്കി സിനിമാമേഖലയെ നശിപ്പിക്കരുത്. ഗ്രാമീണ മേഖലകളില്‍ തിയറ്റര്‍ ശൃംഖല തുടങ്ങും. കലാകാരൻമാർക്കുള്ള പെന്‍ഷന്‍ 1500 രൂപയായും സാംസ്‌കാരിക ക്ഷേമനിധി പദ്ധതിയില്‍ നിന്നുള്ള ധനസഹായം 3000 രൂപയായും സംസ്ഥാനസര്‍ക്കാര്‍ ഉയര്‍ത്തി. ലളിതകല അക്കാദമിയുടെ പുരസ്‌കാര തുക ഉയര്‍ത്തുന്ന കാര്യവും പരിഗണിക്കും. ലാറിബേക്കര്‍ പുരസ്‌കാരം, പത്മിനി പുരസ്‌കാരം തുടങ്ങി നേരേത്ത നിര്‍ത്തലാക്കിയിരുന്ന ഒമ്പതോളം പുരസ്‌കാരങ്ങള്‍ പുനഃസ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള ലളിതകല അക്കാദമി ചെയര്‍മാന്‍ സത്യപാല്‍ അധ്യക്ഷനായിരുന്നു. കെ.വി. തോമസ് എം.പി, എം.എൽ.എമാരായ എം.സ്വരാജ്, ഹൈബി ഈഡന്‍ എന്നിവര്‍ സംസാരിച്ചു. ട്രാന്‍സ്ജെൻറര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം, അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍, വൈസ്‌ചെയര്‍മാന്‍ നേമം പുഷ്പരാജ്, നിര്‍വാഹകസമിതിയംഗം കവിത ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അച്യുതന്‍ കൂടല്ലൂര്‍, വല്‍സന്‍ കൂര്‍മ കൊല്ലേരി എന്നിവര്‍ക്ക് മന്ത്രി അക്കാദമി ഫെല്ലോഷിപ് വിതരണം ചെയ്തു. കലാരംഗത്തെ മികവിനുള്ള സംസ്ഥാന അവാര്‍ഡുകളും വിതരണം ചെയ്തു. 2016--17 വര്‍ഷത്തെ പ്രദര്‍ശനവും ദര്‍ബാര്‍ഹാള്‍ ഗാലറിയില്‍ ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ മൂന്ന് വരെ നീളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.