ആര്‍.എസ്.ബി.വൈ പദ്ധതിയില്‍ പുതിയ ആശുപത്രികള്‍

കൊച്ചി: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകൾ സംയുക്തമായി നടപ്പാക്കിവരുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ആര്‍.എസ്.ബി.വൈ പദ്ധതിയില്‍ പി.എസ് മിഷന്‍ ആശുപത്രി മരട്, കൊച്ചിന്‍ ഐ കെയര്‍ ആശുപത്രി, സ​െൻറ് തോമസ് ആശുപത്രി പോത്താനിക്കാട് എന്നിവയെ ഉള്‍പ്പെടുത്തി. ആര്‍.എസ്.ബി.വൈ സ്മാര്‍ട്ട് കാര്‍ഡ് ഉള്ളവർക്ക് സൗജന്യ ചികിത്സ ലഭ്യമാകും. സി.എ ആശുപത്രി ദേശം, വിമല ആശുപത്രി കാഞ്ഞൂര്‍, തഖ്ദീസ് ആശുപത്രി പൂക്കാട്ടുപടി എന്നിവയെ ആര്‍.എസ്.ബി.വൈ വഴി ചികിത്സ നല്‍കുന്നതില്‍നിന്ന് ഒഴിവാക്കിയതായും ജില്ല ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്‌സ്‌മ​െൻറ്) അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.