പൂർവ വിദ്യാർഥി-അധ്യാപക കുടുംബ സംഗമം കൊച്ചി: പുല്ലേപ്പടി ദാറുൽ ഉലൂം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ 1997 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ വിദ്യാർഥി-അധ്യാപക കുടുംബ സംഗമം 27ന് രാവിലെ 10ന് സ്കൂൾ ഒാഡിറ്റോറിയത്തിൽ നടക്കുമെന്ന് കോഒാഡിനേറ്റർ അറിയിച്ചു. ഫോൺ: 92494 99889. മോഹൻ ഭാഗവതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ജമാഅത്ത് കൗൺസിൽ കൊച്ചി: നിയമങ്ങൾ കാറ്റിൽപറത്തി ആർ.എസ്.എസ് നേതാവ് പാലക്കാെട്ട സർക്കാർ നിയന്ത്രണത്തിലുള്ള വിദ്യാലയത്തിൽ ദേശീയപതാക ഉയർത്തുകയും ദേശീയഗാനത്തെ അപമാനിക്കുകയും ചെയ്ത സംഭവത്തിൽ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ല കമ്മിറ്റി ഉത്കണ്ഠ രേഖപ്പെടുത്തി. നിയമങ്ങളും നടപടിക്രമങ്ങളും അവഗണിച്ച് വർഗീയ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്ന മോഹൻ ഭാഗവതിനെതിരെയും അതിന് കൂട്ടുനിൽക്കുന്ന സ്കൂൾ മാനേജ്മെൻറിനെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് യോഗം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് അഡ്വ. എ. പൂക്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഹൈദ്രോസ് കാരോത്തുകുഴി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി.എ. പരീത്, മുഹമ്മദ് വെട്ടത്ത്, പി.എം. അബൂബക്കർ, ജുനൈദ് നൈന, കെ.എ. അബ്ദുൽ കരീം, ജെ.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. വാർഷിക ഹാജർ കൊച്ചിൻ പോർട്ട് സൈറ്റിലൂടെ കൊച്ചി: കൊച്ചിൻ പോർട്ടിൽനിന്ന് പെൻഷൻ വാങ്ങുന്ന എല്ലാവരും ഫാമിലി പെൻഷൻകാരും സെപ്റ്റംബർ ഒന്ന് മുതൽ ഒക്േടാബർ 31 വരെ വാർഷിക ഹാജർ രേഖപ്പെടുത്തേണ്ടത് ജീവൻ പ്രമാണിലുള്ള കൊച്ചിൻ പോർട്ടിെൻറ സൈറ്റിലൂടെ ആയിരിക്കണമെന്ന് അധികൃതർ അറിയിച്ചു. എല്ലാ പെൻഷൻകാരും പെൻഷൻ ബുക്ക്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, മൊബൈൽ ഫോൺ എന്നിവ സഹിതം പെൻഷൻ അക്കൗണ്ടുള്ള ബാങ്കിനെയോ അക്ഷയ കേന്ദ്രത്തേയോ സമീപിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.