കോടനാട് കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്തു

കൊച്ചി: കോടനാട് കുടുംബാരോഗ്യകേന്ദ്രത്തി​െൻറ ഉദ്ഘാടനം അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വഹിച്ചു. ആര്‍ദ്രം ദൗത്യത്തി​െൻറ ഭാഗമായി പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതി​െൻറ ഭാഗമായി ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കിയ ആശുപത്രികളിലൊന്നാണ് കോടനാട്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുഞ്ഞുമോള്‍ തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്‍ പദ്ധതി വിശദീകരിച്ചു. ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നമ്പേലി പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആശുപത്രിയില്‍ ആരംഭിച്ച ഇ-ഹെല്‍ത്ത് സൗകര്യം ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജാന്‍സി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വളൻറിയര്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ആര്‍. വിദ്യ വിതരണം ചെയ്തു. പി.പി. തങ്കച്ചന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ഗോപാലകൃഷ്ണന്‍, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സിന്ധു അരവിന്ദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.പി. പ്രകാശ്, മിനി ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ മിനി ജോസ് സ്വാഗതവും മെഡിക്കല്‍ ഓഫിസര്‍ വിക്ടര്‍ ജെ. ഫെര്‍ണാണ്ടസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.