കൊച്ചി: സൈബർ രംഗത്തെ നൂതന പ്രവണതകളും വെല്ലുവിളികളും പ്രമേയമാക്കി രണ്ടുദിവസമായി ലേ മെറിഡിയൻ കൺവെൻഷൻ സെൻററിൽ നടന്നുവന്ന കൊക്കൂൺ എക്സ് സമാപിച്ചു. സമാപന സമ്മേളനത്തിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അധ്യക്ഷത വഹിച്ചു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഏലിയാസ് ജോർജ് മുഖ്യ പ്രഭാഷണം നടത്തി. ഇൻറർപോളിനെ പ്രതിനിധാനംചെയ്ത് എത്തിയ സെസിലിയ വാലിൻ സമ്മേളനം അവലോകനം ചെയ്തു. കൗൺസിൽ ഫോർ ഇൻറർനാഷനൽ അഫയേഴ്സിലെ ബെറ്റ്സി ബ്ലോഗർ, പോളിസിബ് എക്സി. ഡയറക്ടർ ബെസി പാങ്, സൈബർ സേഫ്റ്റി ഇന്ത്യ സ്ഥാപക ഡോ.പേരു ആഫ്താബ് തുടങ്ങിയവർ സംസാരിച്ചു. യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തെ പ്രതിനിധാനംചെയ്ത് പങ്കെടുത്ത ഹസൻ അലി മുത്താന അൽഹർബി, ലഫ്. കേണൽ ഉമർ മുഹമ്മദ് അൽ സെനെജി എന്നിവർ സംസ്ഥാന പൊലീസ് മേധാവിക്കും സൈബർ ഡോം തലവൻ മനോജ് എബ്രഹാമിനും ഉപഹാരം നൽകി. കൊക്കൂൺ എക്സ് ചെയർമാൻ കൂടിയായ തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം ഐ.പി.എസ് സ്വാഗതവും ഇസ്ര പ്രസിഡൻറും കൊക്കൂൺ എസ് വൈസ് ചെയർമാനുമായ മനു സഖറിയ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.