ആലപ്പുഴ: ആലപ്പുഴ ടൗൺഹാളിൽ നടന്ന 42ാമത് ദേശീയ പവർലിഫ്റ്റിങ് മത്സരത്തിൽ തുടർച്ചയായ ആറാം വർഷവും റെയിൽവേ ഓവറോൾ കിരീടം നേടി. പുരുഷ-വനിത വിഭാഗത്തിലും റെയിൽവേക്കാണ് ചാമ്പ്യൻഷിപ്. പുരുഷ വിഭാഗത്തിൽ 60 പോയൻറാണ് റെയിൽവേ കരസ്ഥമാക്കിയത്. 37, 39 പോയൻറ് വീതം നേടി മഹാരാഷ്ട്രയും ഡൽഹിയും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. വനിത വിഭാഗത്തിൽ യഥാക്രമം 57, 45, 34 പോയൻറുകൾ വീതം നേടി റെയിൽവേ, തമിഴ്നാട്, പഞ്ചാബ് എന്നിവ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഓവറോൾ കിരീടം 117 പോയൻറ് നേടിക്കൊണ്ട് ഒന്നാംസ്ഥാനം റെയിൽവേയും 77 പോയൻറുമായി രണ്ടാംസ്ഥാനം തമിഴ്നാടും 70 പോയൻറുമായി മൂന്നാംസ്ഥാനം മഹാരാഷ്ട്രയും കരസ്ഥമാക്കി. സ്േട്രാങ് മാൻ ഓഫ് ഇന്ത്യയായി റേയിൽവേയുടെ മലയാളി താരം പി. സുരേഷ് തെരഞ്ഞെടുക്കപ്പെട്ടു. റെയിൽവേ താരമായ അഞ്ജലി കുമാരി സ്േട്രാങ് വുമൺ ഓഫ് ഇന്ത്യയായും തെരഞ്ഞെടുക്കപ്പെട്ടു. അൺഎക്യുപ്പ്ഡ് വിഭാഗത്തിൽ97, 82, 78 പോയൻറുകളുമായി ഒഡീഷ, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ 49 പോയേൻറാടെ കർണാടക ടീം ചാമ്പ്യൻഷിപ് കരസ്ഥമാക്കി. മഹാരാഷ്ട്ര രണ്ടും ഒഡിഷ മൂന്നും സ്ഥാനം നേടി. വനിത വിഭാഗത്തിൽ 59 പോയൻറ് നേടിക്കൊണ്ട് ഒഡീഷ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവക്കാണ് രണ്ട് മൂന്ന് സ്ഥാനങ്ങൾ. അൺഎക്യുപ്പ്ഡ് പുരുഷ വിഭാഗത്തിൽ ബെസ്റ്റ് ലിഫ്റ്ററായി ഉത്തരാഖണ്ഡിെൻറ അമിത് കുമാറും വനിത വിഭാഗത്തിൽ ഹരിയാനയുടെ റീനുവിനെയും തെരഞ്ഞെടുത്തു. ടൂർണമെൻറിലെ വിജയികൾക്ക് മന്ത്രി ജി. സുധാകരൻ ട്രോഫികൾ സമ്മാനിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. അർജുന അവാർഡ് ജേതാക്കളായ സുബ്രതാദത്ത, സജീവൻ ഭാസ്കരൻ, ടി.വി. പോളി എന്നിവരെ ചടങ്ങിൽ ആദരിച്ചു. സൗത് ഇന്ത്യ പവർലിഫ്റ്റിങ്; കേരളത്തിന് ഓവറോൾ കിരീടം ആലപ്പുഴ: സൗത് ഇന്ത്യ മത്സരങ്ങൾ സമാപിച്ചപ്പോൾ 306 പോയൻറ് നേടി കേരളം ഓവറോൾ കിരീടം കരസ്ഥമാക്കി. 235 പോയൻറ് നേടിയ കർണാടകക്കാണ് രണ്ടാംസ്ഥാനം. 233 പോയേൻറാടെ തെലുങ്കാന മൂന്നാം സ്ഥാനവും നേടി. സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കേരളം, പുതുച്ചേരി, തമിഴ്നാട് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ തമിഴ്നാട്, കേരളം, തെലുങ്കാന സംസ്ഥാനങ്ങൾക്കാണ് ആദ്യ സ്ഥാനങ്ങൾ. സീനിയർ പുരുഷന്മാരുടെ വിഭാഗത്തിൽ 51 പോയൻറ് നേടിയ കേരള ടീം ചാമ്പ്യൻഷിപ് കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.