ജി.എസ്​.ടി വെബ്​സൈറ്റ്​ നി​ശ്ചലം; ആശങ്കയിൽ നികുതിദായകർ

െകാച്ചി: ജൂലൈയിലെ ജി.എസ്.ടി നികുതി ഒാൺലൈനിൽ അടക്കേണ്ട അവസാന തീയതി ഞായറാഴ്ചയായിരിക്കെ പേമ​െൻറ് പോർട്ടൽ നിശ്ചലമായതോടെ വ്യാപാരികളടക്കമുള്ള നികുതിദായകർ പ്രതിസന്ധിയിൽ. രണ്ടുദിവസമായി ജി.എസ്.ടി വെബ്സൈറ്റ് സന്ദർശിക്കാൻ ശ്രമിക്കുന്ന നികുതിദായകരെ നിരാശപ്പെടുത്തി പലപ്പോഴും ലഭ്യമായിരുന്നില്ല. ഇതിനിടെ, ശനിയാഴ്ച വെബ്സൈറ്റ് ലഭ്യമായിത്തുടങ്ങിയെങ്കിലും ലോഗിൻ ചെയ്യാനാവുന്നില്ല. ഇതോടെ ജൂലൈയിലെ ജി.എസ്.ടി നികുതി അടക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. ഇൗ മാസത്തെ നികുതി തുക അടക്കേണ്ട ദിവസം ഞായറാഴ്ചയാണ്. ഇതിനിടെയാണ് അപ്രതീക്ഷിതമായി പേമ​െൻറ് പോർട്ടൽ പണിമുടക്കിയത്. സംസ്ഥാന സർക്കാറി​െൻറ വെബ്സൈറ്റിൽ ഇതുസംബന്ധിച്ച വിവരമില്ല. ആദായനികുതി വകുപ്പി​െൻറ വെബ്സൈറ്റിലാവെട്ട വെബ് സംവിധാനത്തി​െൻറ വേഗം കുറവാണെന്നും സഹകരിക്കണമെന്നുമുള്ള സന്ദേശം ദൃശ്യമാണ്. ഇതിനിടെ, വെബ്സൈറ്റിൽ പ്രദർശിപ്പിച്ചിരുന്ന െഹൽപ്ലൈൻ നമ്പറുകൾ അപ്രത്യക്ഷമായി. ചുരുങ്ങിയ ചിലർക്കുമാത്രം നികുതിയടക്കേണ്ട അവസാനതീയതി നീട്ടിയതായി വാർത്തകളുണ്ടെങ്കിലും ഇതുസംബന്ധിച്ച ഒൗേദ്യാഗിക സ്ഥിരീകരണമില്ല. നികുതിയടവ് മുടങ്ങുന്ന ഒാരോ ദിവസവും 100രൂപ പിഴ നൽകേണ്ടതായിട്ടുണ്ട്. മാത്രമല്ല, നികുതിയടവ് മുടങ്ങുന്നത് വ്യാപാരമേഖലയെ അടക്കം പ്രതികൂലമായി ബാധിക്കും. നികുതിവകുപ്പ് നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നികുതിദായകർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.