ചിക്കൻ മർച്ചൻറ്​ സമിതി രൂപവത്​കരിച്ചു

കൊച്ചി: കോഴി വ്യാപാരികളുടെ സംഘടനയായ വ്യാപാരി വ്യവസായി സമിതിയിൽ അഫിലിയേറ്റ് ചെയ്ത് കേരള സംസ്ഥാന ചിക്കൻ മർച്ചൻറ് സമിതി എന്ന സംഘടന രൂപവത്കരിച്ചു. എറണാകുളത്ത് ചേർന്ന സംസ്ഥാന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്തു. ഹംസ പുല്ലാട്ടിൽ അധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന ജോയൻറ് സെക്രട്ടറിമാരായ സി.കെ. ജലീൽ, എസ്. ദിനേശ്, ടി.വി. ബൈജു, സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എം. ലെനിൻ, ജില്ലാ പ്രസിഡൻറ് ടി.എം. അബ്ദുൽ വാഹിദ്, സംസ്ഥാന കമ്മിറ്റി അംഗം റോബിൻ ജോൺ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഹംസ പുല്ലാട്ടിൽ മലപ്പുറം (പ്രസി.), ഡി. ശാമുവേൽ ഇടുക്കി, ഹനീഫ കണ്ണൂർ (വൈസ് പ്രസി.), പി.എസ്. ഉസ്മാൻ എറണാകുളം (സെക്ര.), എം.വി. ജോഷി, പീറ്റർ ജോസഫ് ആലപ്പുഴ (ജോ. സെക്ര.), നൗഷാദ് വടക്കാഞ്ചേരി (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.