കേന്ദ്രത്തിന്​ ജനങ്ങ​േളക്കാൾ വലുത്​ എണ്ണക്കമ്പനികൾ- ^മുഖ്യമന്ത്രി

കേന്ദ്രത്തിന് ജനങ്ങേളക്കാൾ വലുത് എണ്ണക്കമ്പനികൾ- -മുഖ്യമന്ത്രി കൊച്ചി: ഇന്ധനവില നിർണയം എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുത്തതും അന്താരാഷ്ട്ര വിപണിയിൽ കുറഞ്ഞിട്ടും നമ്മുടെ രാജ്യത്ത് വില വർധിക്കുന്നതും കേന്ദ്ര സർക്കാറിന് ജനങ്ങേളക്കാൾ വലുത് എണ്ണക്കമ്പനികളായതിനാലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെേട്രാളിയം ആൻഡ് ഗ്യാസ് വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനം രാജേന്ദ്ര മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യന് ജീവിക്കാൻ വേണ്ട സാഹചര്യം കേന്ദ്രസർക്കാർ ഒരുക്കുന്നില്ല. വിലക്കയറ്റം തടയുന്നില്ല. എണ്ണ വില മാറ്റം ദിനംപ്രതിയാക്കിയിട്ടും വില വർധിക്കുന്നു. ജനജീവിതം ദുസ്സഹമാക്കി കേന്ദ്ര സർക്കാർ ഗാലറിയിൽ ഇരുന്ന് കളി കാണുകയാണ്. സംസ്ഥാനത്തി​െൻറ സാമ്പത്തിക അധികാരത്തിൽ കേന്ദ്രം കൈകടത്തുന്നത് ഫെഡറലിസത്തിന് ആഘാതമുണ്ടാക്കുന്നതാണ്. പട്ടിക വിഭാഗങ്ങളുടെ ക്ഷേമത്തിനുള്ള 46,385 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചു. എന്നാൽ, വൻകിട കോർപറേറ്റുകൾക്ക് നികുതി ഇളവ് നൽകുകയും കടം എഴുതിത്തള്ളുകയും ചെയ്യുന്നു. കോഴ പിരിക്കുന്നതിന് പിറകെയാണ് സംസ്ഥാന ബി.ജെ.പി നേതൃത്വം. കേന്ദ്ര സർക്കാറി​െൻറ ദ്രോഹനയങ്ങൾക്കെതിരെ ബഹുജനമുന്നേറ്റം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘാടക സമിതി ചെയർമാൻ സി.എൻ. മോഹനൻ, സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ്, സി.ഐ.ടി.യു അഖിലേന്ത്യ ജനറൽ സെക്രട്ടറി തപൻസെൻ എം.പി, ദേശീയ സെക്രട്ടറി മദൻ ചുട്ടിയ, സി.കെ. മണിശങ്കർ, സെക്രട്ടറി കെ.എൻ. ഗോപിനാഥ്, പ്രദീപ് മായ്ക്കർ, ഇറാനിലെ തൊഴിലാളി സംഘടന നേതാവ് സുലൈമാനി ജിബ്രേലി, ദയബിത് ചക്രവർത്തി, താര റോയ്, സനിൽ ബിശ്വാസ്, ദീപക് ഗുപ്ത എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.