മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജകമണ്ഡലത്തില്‍ കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി രണ്ടര കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. എം.സി റോഡ് അറ്റകുറ്റപ്പണികള്‍ക്കായി 17-ലക്ഷം രൂപ, പുനലൂര്‍-മൂവാറ്റുപുഴ റോഡ് ഏഴു ലക്ഷം, മൂവാറ്റുപുഴ--തേനി റോഡിന് 10-ലക്ഷം രൂപ, എറണാകുളം--തേക്കടി റോഡിന് ഏഴ് ലക്ഷം രൂപ, കൂത്താട്ടുകുളം മാറിക വഴി കാരമല റോഡിന് 10-ലക്ഷം , മൂവാറ്റുപുഴ ആശ്രമംകുന്ന്- -ശിവന്‍കുന്ന് റോഡിന് 10-ലക്ഷം, കടാതി--കാക്കനാട് 10-ലക്ഷം, വാഴക്കുളം--അരീക്കുഴ റോഡിന് 15-ലക്ഷം, പാലക്കുഴ--പണ്ടപ്പിള്ളി റോഡിന് 10-ലക്ഷം, വേങ്ങച്ചുവട്- കല്ലൂര്‍ക്കാട് റോഡിന് മൂന്നു ലക്ഷം, വാളകം--മണ്ണൂര്‍ റോഡിന് 10-ലക്ഷം, രാമമംഗലം--തൊടുപുഴ റോഡിന് 15.5-ലക്ഷം, അമ്പലംപടി--വീട്ടൂര്‍ റോഡിന് ഏഴു ലക്ഷം, കവാട്ട്മുക്ക്--കക്ഷായി റോഡിന് 17-ലക്ഷം, തൊടുപുഴ-പിറവം റോഡ് 10-ലക്ഷം, കടാതി--ശക്തിപുരം റോഡ് 17-ലക്ഷം, കാവുങ്കര--ഇരമല്ലൂര്‍ റോഡ് അഞ്ച് ലക്ഷം, അമ്പലംപടി -വീട്ടൂര്‍ റോഡില്‍ വടമുക്ക് പാലത്തിെൻറ സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ 15-ലക്ഷം, നീറമ്പുഴ- കലൂര്‍ റോഡ് 4.5-ലക്ഷം, വഴിത്തല-മാറിക വഴി കോഴിപ്പിള്ളി റോഡ് 12-ലക്ഷം, ആവോലി-- കാരിമറ്റം റോഡ് 12-ലക്ഷം, മേക്കടമ്പ്-മഴുവന്നൂര്‍ റോഡ് ആറു ലക്ഷം, മൂവാറ്റുപുഴ-കൂത്താട്ടുകുളം റോഡ് 10-ലക്ഷം, അറയാണി ചുവട്- -പൊങ്ങൂളുംകര റോഡിന് 10-ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. കാലവര്‍ഷം കനത്തതോടെ പ്രദേശത്തെ റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാണിച്ച് എല്‍ദോ എബ്രഹാം എം.എല്‍.എ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് തുക അനുവദിച്ചത്. മഴ മാറുന്നതോടെ റോഡുകളുടെ നിര്‍മാണം ആരംഭിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.