തൃപ്പൂണിത്തുറ: ഇതര സംസ്ഥാനങ്ങളിൽനിന്ന് ശേഖരിച്ച്് വിദ്യാർഥികൾക്കും ചെറുപ്പക്കാർക്കും ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ വിൽപന നടത്തിവന്ന റാക്കറ്റിലെ കണ്ണികളായ വിദ്യാർഥികളെ തൃപ്പൂണിത്തുറ എക്സൈസ് ഇൻസ്പെക്ടർ വി.ആർ. ദേവദാസും സംഘവും അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ തെക്കുംഭാഗം ഐശ്വര്യനഗറിൽ കാർത്തികയിൽ ബ്രിജിത്ലാൽ (23), കോട്ടയം തിരുവഞ്ചൂർ വെളിയിൽ വീട്ടിൽ അജയ് (23) എന്നിവരെയാണ് രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം തന്ത്രപരമായി കുടുക്കിയത്. നെടുമ്പാശ്ശേരി സിയാലിൽ ഏവിയേഷൻ ഡിപ്ലോമ വിദ്യാർഥികളായ ഇവരുടെ മൊബൈൽ കോളുകൾ നിരീക്ഷിച്ചാണ് പിടികൂടിയത്. അന്തർ സംസ്ഥാന മയക്കുമരുന്ന് മാഫിയയുമായി അടുത്ത ബന്ധം പുലർത്തുന്ന ഇവരെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് എക്സൈസിന് ലഭിച്ചത്. ബൈക്കിെൻറ സീറ്റിനടിയിലും വീട്ടിലെ മുറിയിലുമായി രഹസ്യമായി സൂക്ഷിച്ചിരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും ആണ് വാഹനം ഉൾപ്പെടെ എക്സൈസ് സംഘം പിടികൂടിയത്. പ്രിവൻറിവ് ഓഫിസർമാരായ കൊച്ചുമോൻ, സത്യനാരായണൻ, സതീശൻ, സിവിൽ എക്സൈസ് ഓഫിസർമാരായ രമേശൻ, ശശി, അനിൽകുമാർ, ധീരു, വിപിൻ ബാബു, സാലിഹ്, പ്രണജിത്ത്, ലോകനാഥബാബു, വനിത സിവിൽ എക്സൈസ് ഓഫിസർ സരിത എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.