കോലഞ്ചേരി: വടവുകോട് ആർ.എം.ടി.ടി.ഐയുടെ ആഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു. ഇതിെൻറ ഭാഗമായി പരമ്പരാഗത കാർഷികോപകരണങ്ങളുടെ പ്രദർശനം നടത്തി. മികച്ച യുവകർഷകനുള്ള അവാർഡ് നേടിയ സജോ സക്കറിയ ആൻഡ്രൂസ്, കർഷക സ്ത്രീ അവാർഡ് നേടിയ രാജി ശിവരാമൻ എന്നിവരെ ആദരിച്ചു. പ്രിൻസിപ്പൽ എം.എസ്. പ്രമീള അധ്യക്ഷത വഹിച്ചു. കെ.എ. ശശിധരൻ ഉദ്ഘാടനം ചെയ്തു. സജി ജോൺ, മോൾസി വർഗീസ്, സിനി പി. ജേക്കബ്, പി.ജെ. ഷൈജു, സ്വാതികൃഷ്ണ, അേഫ്രാത്ത് എബ്രഹാം എന്നിവർ സംസാരിച്ചു. ഫോട്ടോ ഇ മെയിലിൽ അടിക്കുറിപ്പ്: വടവുകോട് ആർ.എം.ടി.ടി.ഐയുടെ ആഭിമുഖ്യത്തിൽ മികച്ച കർഷകരെ ആദരിക്കുന്നു ഗാന്ധിക്വിസ് മത്സരം കോലഞ്ചേരി: നവദർശനവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പത്താമത് സംസ്ഥാനതല ഗാന്ധിക്വിസ് മത്സരം ജനുവരി 13ന് നടക്കും. മഹാത്മാഗാന്ധിയുടെ ആത്മകഥയെ ആസ്പദമാക്കി നടത്തുന്ന ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്ക് പങ്കെടുക്കാം. സെക്രട്ടറി, നവദർശൻ, പഴന്തോട്ടം പി.ഒ-683565 വിലാസത്തിൽ പേര് രജിസ്റ്റർ ചെയ്യണം. വിജയികൾക്ക് യഥാക്രമം 5000, 3000, 2000 ക്രമത്തിൽ കാഷ് അവാർഡ് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.