മാമലക്കണ്ടത്തുനിന്ന് നാടൻ തോക്ക് കണ്ടെടുത്തു

മാമലക്കണ്ടത്ത് നാടൻ തോക്ക് കണ്ടെടുത്തു കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്ത് നാടൻ തോക്ക് കണ്ടെടുത്തു. കഞ്ചാവ് കേസ് അന്വേഷിക്കാനെത്തിയ പൊലീസ് സ്വകാര്യ ബസ് ജീവനക്കാര​െൻറ വീട്ടിൽനിന്നാണ് തോക്ക് പിടിച്ചത്. വെള്ളിയാഴ്ച രാത്രി മാമലക്കണ്ടം നിരവത്ത് സൂരജി​െൻറ വീട്ടിൽ നിന്നാണ് വെടിമരുന്ന് നിറച്ച നാടൻതോക്ക് കുട്ടമ്പുഴ എസ്.ഐ ബിജു കുമാറി​െൻറ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തത്. തോക്ക് നിറയ്ക്കാനുപയോഗിക്കുന്ന ഈയക്കട്ടകളും ബാളുകളും കസ്റ്റഡിയിൽ എടുത്തു. സൂരജിനെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം ഉരുളൻതണ്ണി ഭാഗത്തു റോഡരികിൽ കഞ്ചാവ് വലിച്ചു കൊണ്ടിരുന്ന മൂവാറ്റുപുഴ നിവാസികളായ അബിൻ, അരുൺ എന്നിവരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സൂരജിനെ കുറിച്ച് സൂചന ലഭിച്ചത്. വീടിന് പിറകിൽ സെപ്റ്റിക് ടാങ്കിന് മുകളിൽ അടുക്കി െവച്ചിരുന്ന വിറകിനിടയിൽ നിന്ന് തോക്ക് കണ്ടെടുത്തത്. നിയമ പ്രകാരമുള്ള ലൈസൻസ് തോക്കിനില്ലെന്ന് പൊലീസ് പറഞ്ഞു. വെള്ളത്തിൽ മുക്കി നിർവീര്യമാക്കിയ ശേഷം പൊലീസ് തോക്ക് കസ്റ്റഡിയിൽ എടുത്തു. അഡീഷനൽ സബ് ഇൻസ്‌പെക്ടർ വേണുഗോപാൽ, അസി. സബ് ഇൻസ്‌പെക്ടർ രാധാകൃഷ്ണൻ, സീനിയർ സി.പി.ഒ. പി.വി. എൽദോസ്, സി.പി.ഒമാരായ ഷിഹാബ്, എൽദോസ്, പി.പി. അഭിലാഷ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു. വിദ്യാർഥികൾക്ക് കഞ്ചാവ് വിറ്റ രണ്ടു പേർ അറസ്റ്റിൽ കോതമംഗലം: സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് കഞ്ചാവ് വിറ്റ രണ്ടുപേർ അറസ്റ്റിൽ. പറവൂർ സ്വദേശികളായ പനക്കൽ ബിനീഷ് (31), ചെറുവീട്ടിൽ ദിവിൻ രാജ് (32) എന്നിവരാണ് അറസ്റ്റിലായത്. കോതമംഗലം സി.ഐ വി.ടി. ഷാജ​െൻറ നിർദേശപ്രകാരം എസ്.ഐ സി.വി. ലൈജുമോൻ, സി.പി.ഒമാരായ സലീം, ജീമോൻ എന്നിവർ ചേർന്ന് കോതമംഗലം തട്ടേക്കാട് റോഡിൽ പുന്നേക്കാടു നിന്നാണ് ഇവരെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.