വൈപ്പിൻ: ചെറുപ്പക്കാരുടെ ഇടയിൽ ലഹരിക്ക് ഉപയോഗിക്കുന്ന അർബുദ വേദന സംഹാരിയുമായി ഞാറക്കൽ സ്വദേശിയായ യുവാവ് എക്സൈസിെൻറ പിടിയിലായി. മൈസൂരുവിൽനിന്ന് എത്തിച്ച 43 നൈട്രോസെപാം ഗുളികയുമായി പെരുമ്പിള്ളി ക്രിസ്തു ജയന്തി ആശുപത്രിക്ക് സമീപം കാട്ടാശ്ശേരി സേവ്യർ ഫിറോജാണ് (32) പിടിയിലായത്. ഗുളിക ഒന്നിന് 1000 രൂപക്കാണ് ഇയാൾ വിൽക്കുന്നത്. 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. തൃശൂർ ജില്ലയിലും ഇയാൾക്കെതിരെ മോഷണ, കഞ്ചാവ് കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ആഴ്ചകളോളം നിരീക്ഷിച്ചതിനുശേഷമായിരുന്നു അറസ്റ്റ്. എക്സൈസ് ഇൻസ്പെക്ടർ വി.ആർ. രാജീവിെൻറ നേതൃത്വത്തിലെ റെയ്ഡിൽ പ്രിവൻറിവ് ഓഫിസർമാരായ അഭിലാഷ്, ഷൺമുഖൻ, സിവിൽ എക്സൈസ് ഓഫിസർമാരായ രതീഷ്, അനീഷ്, മഹേഷ്, ആനന്ദ്, ടിബിൻ, ധന്യ, ചന്ദ്രഭാനു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.