കോണ്‍ഗ്രസ് മാനവീയ സംഗമം നടത്തി

ആലുവ: ദലിത്-ന്യൂനപക്ഷ പീഡനത്തില്‍ പ്രതിഷേധിച്ചും ഇടത് ദുര്‍ഭരണത്തിനെതിരെയും ചൂര്‍ണിക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാനവീയ സംഗമം നടത്തി. കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.എ. അബ്‌ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡൻറ് കെ.കെ. ജമാല്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി ബാബു പുത്തനങ്ങാടി, ബ്ലോക്ക് ഭാരവാഹികളായ ജി. മാധവന്‍കുട്ടി, ടി.ഐ. മുഹമ്മദ്, രാജു കുംബ്ലാന്‍, പി.ആര്‍. നിർമല്‍ കുമാര്‍, നസീര്‍ ചൂര്‍ണിക്കര, സി.പി. നാസര്‍, വില്യം ആലത്തറ, സി.പി. നൗഷാദ്, കെ.കെ. ശിവാനന്ദന്‍, ബാബു കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.