കൂത്താട്ടുകുളം : എം.സി റോഡില്‍ അപകടങ്ങളുടെ പരമ്പര തുടരുന്നു. ഉപ്പുകണ്ടം പ്രതീക്ഷാഭവന് സമീപം ശനിയാഴ്‌ച പുലര്‍ച്ചെ കോട്ടയത്ത് നിന്നും നെടുമ്പാശ്ശേരിക്ക് പോയ കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ തോട്ടത്തിലേക്ക് മറിഞ്ഞു. രണ്ട് മാസത്തിനുള്ളിൽ ഒരേ സ്ഥലത്ത് ഉണ്ടാകുന്ന അഞ്ചാമത്തെ അപകടമാണിത്. അദ്ഭുതകരമായാണ് കാര്‍ ഡ്രൈവർ രക്ഷപ്പെട്ടത്. പുതിയതായി പണി പൂര്‍ത്തിയാക്കിയ എം.സി റോഡില്‍ ഉപ്പുകണ്ടം കവല, പ്രതീക്ഷാഭവന് സമീപമുള്ള വളവ്, കാലിക്കറ്റ് ജങ്ഷന്‍ തുടങ്ങിയ ഭാഗത്താണ് അപകടങ്ങള്‍ നിത്യ സംഭവമായി മാറിയത്. വെള്ളിയാഴ്ച വൈകീട്ട് കാലിക്കറ്റ് ജങ്ഷനില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് റോഡില്‍നിന്നും തെന്നിമാറി അപകടം ഉണ്ടായിരുന്നു. കെ.എസ്.ടി.പി. റോഡ് നിര്‍മാണത്തിലെ അപാകത മൂലമാണ് അപകടങ്ങള്‍ പെരുകുന്നത്. വളവുകള്‍ നിവർത്താത്തതും ഏറ്റെടുത്ത സ്ഥലം പൂർണമായി റോഡിനു വേണ്ടി ഉപയോഗിക്കാത്തതുമാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. മഴ ആരംഭിച്ചതോടെ റോഡിെൻറ പ്രതലം തെന്നി തുടങ്ങിയതോടെ ഇരുചക്ര വാഹനങ്ങള്‍ തെന്നി മറിയാനും കൂട്ടിയിടിക്കാനും തുടങ്ങി. രണ്ട് അപകടമെങ്കിലും ഉണ്ടാകാത്ത ദിവസം ഇല്ല. റോഡ് മുറിച്ച് കടക്കുന്ന കാല്‍നടയാത്രക്കാര്‍ പലപ്പോഴും മുടിനാരിഴ വ്യത്യാസത്തിലാണ് രക്ഷപെടുന്നത്. എം.സി റോഡ് നിര്‍മാണം ആരംഭിച്ച് രണ്ട് വര്‍ഷം പിന്നിട്ടിട്ടും ടാറിങ് പൂര്‍ത്തിയാക്കാനായിട്ടില്ല. കൂത്താട്ടുകുളം ടൗണിലെ പ്രധാന ജങ്ഷനായ സെന്‍ട്രല്‍ ജങ്ഷന്‍ ഇപ്പോഴും പണിപൂര്‍ത്തിയാകാതെ കിടക്കുകയാണ്. സ്ഥലമെടുപ്പ് പൂര്‍ത്തിയായി ടാറിങ് ചെയ്യാത്തതു കൊണ്ട് ജങ്ഷനില്‍ റോഡ് മുറിച്ച് കടക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. സ്കൂള്‍ കുട്ടികള്‍ അടക്കം ആളുകള്‍ക്ക് റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യം ഉടന്‍ ഉണ്ടാക്കി നല്‍കണമെന്നും ജനങ്ങള്‍ ആവശ്യപെട്ടിരുന്നു. കെ.എസ്.ടി.പിയുടെ എം.സി റോഡ് നിർമാണത്തിലെ അശാസ്ത്രീയത മൂലം കൂത്താട്ടുകുളം ഉൾപ്പെടെ പ്രദേശങ്ങളിൽ ഉണ്ടാകുന്ന നിരന്തര റോഡപകടങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ജി.സുധാകരൻ നിയമസഭയിൽ അറിയിച്ചിരുന്നു. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തതും മുന്നറിയിപ്പു സംവിധാനങ്ങളുടെ അഭാവവും റോഡ് നിർമ്മാണത്തിലെ അപാകതകളുമാണ് തുടർച്ചയായ വാഹന അപകടങ്ങൾക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എം.സി റോഡിൽ കെ.എസ്.ടി.പി റോഡ് നിർമ്മാണം ആരംഭിച്ചതിനു ശേഷം ഒമ്പത് പേർ വാഹന അപകടങ്ങളിൽ മരണപ്പെട്ടിട്ടുണ്ട്. കൂത്താട്ടുകുളം ടൗണിലെ നിർമ്മാണങ്ങൾ ആരംഭിച്ചതിനു ശേഷം മുൻ നിശ്ചയിക്കപ്പെട്ട അലൈൻമെന്റിലും എസ്റ്റിമേറ്റിലും മാറ്റം വരുത്തിയിരുന്നു. ഇതിെൻറ ഫലമായിട്ടാണ് അപകടങ്ങള്‍ ഉണ്ടാകുന്നത് എന്ന്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫോട്ടോ : കൂത്താട്ടുകുളം എം.സി റോഡില്‍ പ്രതീക്ഷാഭവന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞ കാർ ഇടിച്ച് നില്‍ക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.