ബൈക്ക് മോഷ്​ടാവ് തൊണ്ടി സഹിതം പിടിയിൽ

ആലുവ: ബൈക്ക് മോഷ്ടാവിനെ തൊണ്ടി സഹിതം പിടികൂടി. മോഷ്ടിച്ച ബൈക്ക് സ്റ്റാര്‍ട്ടാക്കാൻ കഴിയാതെവന്നതോടെ തള്ളി കൊണ്ടുപോയ കള്ളനെയാണ് പൊലീസ് കൈയോടെ പിടികൂടിയത്. കോട്ടയം മീനച്ചില്‍ കിടങ്ങൂര്‍ തെക്കേമഠം വീട്ടില്‍ വേണുഗോപാലാണ് (43) അറസ്റ്റിലായത്. കഴിഞ്ഞദിവസം പട്രോളിങ്ങിനിടെയാണ് വേണുഗോപാൽ പിടിയിലായത്. കാരോത്തുകുഴി ആശുപത്രിക്ക് തെക്ക് ഇടറോഡിനരികില്‍ പൂട്ടിവെച്ചിരുന്ന ഹീറോ ഹോണ്ട ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്. ബൈക്ക് സ്റ്റാര്‍ട്ടാക്കാന്‍ കഴിയാതെവന്നതോടെ തള്ളി കൊണ്ടുപോവുകയായിരുന്നു. ഇതുകണ്ട് സംശയം തോന്നിയ പൊലീസ് ഇയാളെ ചോദ്യം ചെയ്‌തെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. തുടർന്ന് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം വ്യക്തമായത്. കോട്ടയം, എറണാകുളം ഭാഗങ്ങളില്‍ നിരവധി ബൈക്ക് മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇയാളെന്ന് െപാലീസ് പറഞ്ഞു. ആലുവയില്‍ കൂടുതല്‍ ബൈക്കുകള്‍ മോഷ്ടിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ്. ആലുവ എസ്.ഐ എം.എസ്. ഫൈസല്‍, സി.പി.ഒ നവാസ്, ഷമീര്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. കീഴ്മാട് മോഷണം: മുഖ്യപ്രതിയുടെ കൂട്ടാളി പിടിയില്‍ ആലുവ: കീഴ്മാട് പഞ്ചായത്ത് ഓഫിസ് ഉള്‍പ്പെടെ മൂന്നിടത്ത് മോഷണം നടത്തിയ കേസില്‍ മുഖ്യപ്രതിയുടെ കൂട്ടാളിയെ പൊലീസ് പിടികൂടി. കൊല്ലം കരുനാഗപ്പിള്ളി കൊച്ചുകോഴിക്കോട് വിളയില്‍ പടീറ്റതില്‍ പ്രഫസര്‍ എന്ന നജീമുദ്ദീനാണ് (46) അറസ്റ്റിലായത്. കേസിലെ മൂന്നാം പ്രതിയാണ് നജീമുദ്ദീന്‍. കഴിഞ്ഞ 22ന് പുലര്‍ച്ചയാണ് കീഴ്മാട് പഞ്ചായത്ത് ഓഫിസില്‍നിന്ന് ലാപ് ടോപ് മോഷ്ടിച്ചത്. അതിനുശേഷം സമീപത്തെ അയ്യന്‍കുഴി ക്ഷേത്രത്തി​െൻറ ഭണ്ഡാരവും ക്ഷേത്ര ഓഫിസും കുത്തിത്തുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് കുട്ടമശേരി കൊരളിക്കാവ് ക്ഷേത്രത്തിന് സമീപം ചെമ്മനാട് അബ്ദുൽ ഖാദറി​െൻറ വീട് കുത്തിത്തുറന്ന് 1.30 ലക്ഷം രൂപ വിലയുള്ള എല്‍.ഇ.ഡി ടി.വി, ലാപ്ടോപ്, മൂന്ന് വാച്ച്, മൊബൈല്‍ ഫോണ്‍, അര പവ​െൻറ കമ്മല്‍, സ്‌പോർട്സ് ഷൂസ്, വസ്ത്രങ്ങള്‍ എന്നിവയും കവര്‍ന്നു. നജീമുദ്ദീ​െൻറ പക്കല്‍നിന്ന്് അബ്ദുൽ ഖാദറി​െൻറ വീട്ടില്‍നിന്ന് മോഷണം പോയ ലാപ്ടോപ് കണ്ടെടുത്തു. കേസിലെ മുഖ്യപ്രതി കളമേശ്ശരി വട്ടേക്കുന്നത്ത് വാടകക്ക് താമസിക്കുന്ന ആലുവ കൊടികുത്തുമല കാട്ടുങ്ങല്‍പറമ്പ് വീട്ടില്‍ അര്‍ഷാദ് ഷാജിയെ (26) നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.