വൈപ്പിൻ സംസ്ഥാന പാതയിൽ യാത്രാക്ലേശം രൂക്ഷം

എടവനക്കാട്: തിരക്കേറിയ വൈപ്പിൻ-പള്ളിപ്പുറം സംസ്ഥാന പാതയിൽ യാത്ര ദുഷ്കരം. ഓണം, ബക്രീദിനോടനുബന്ധിച്ച തിരക്കിൽ സംസ്ഥാന പാത വീർപ്പുമുട്ടുകയാണ്. കാൽനട യാത്രക്കാർക്കും റോഡ് മുറിച്ചു കടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും മത്സ്യ മേഖലയുമായി ബന്ധപ്പെട്ട വാഹനങ്ങളുമടക്കം തീരക്കേറിയതാണ് ഈ വീതി കുറഞ്ഞ പാത. പുനർ നിർമാണം നടക്കുന്ന അയ്യമ്പിള്ളി, പഴങ്ങാട് പാലങ്ങളിലെ അവസ്ഥ പരിതാപകരമാണ്. അയ്യമ്പിള്ളി പാലത്തി​െൻറ അപ്രോച്ച് റോഡ് തകർന്നു. ഇതു വഴി യാത്രക്ക് മണിക്കൂറുകളോളം കാത്തു കിടക്കേണ്ട അവസ്ഥയാണ്. നിർമാണ പ്രവർത്തനം പുരോഗമിക്കുന്ന ഇരു പാലങ്ങളിലും സ്ഥാപിച്ച സിഗ്നൽ സംവിധാനം നിർത്തലാക്കി ട്രാഫിക്ക് വാർഡൻമാർ വാഹന ഗതാഗതം നിയന്ത്രിക്കുമ്പോൾപോലും യാത്ര സുഗമമാകുന്നില്ല. എന്നിട്ടും അത് തുടരാൻ അനുവദിക്കുന്ന അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. തകർന്ന അപ്രോച്ച് റോഡ് രാത്രി റീടാർ ചെയ്താൽ തീരാവുന്ന പ്രശ്നം അധികാരികളുടെ നിസ്സംഗത മൂലം ഗുരുതര ഗതാഗതക്കുരുക്കിലേക്ക് നീങ്ങുകയാണ്. വീതി കുറഞ്ഞ പാതയിൽ വർധിച്ച വാഹനപ്പെരുപ്പം മൂലം അപകടങ്ങളും പതിവാണ്. സ്ഥലം എം.എൽ.എ പ്രശ്നത്തിൽ ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.