തടിക്കകടവ്-^തണ്ടിരിക്കൽ ഇറിഗേഷൻ കനാൽ നവീകരണത്തിന് ആവശ്യം ശക്തം

തടിക്കകടവ്--തണ്ടിരിക്കൽ ഇറിഗേഷൻ കനാൽ നവീകരണത്തിന് ആവശ്യം ശക്തം ആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്തിലെ തടിക്കകടവ്--തണ്ടിരിക്കൽ ഇറിഗേഷൻ കനാലി​െൻറ മുഴുവൻ ഭാഗവും പുതുക്കി നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഫാം റോഡി​െൻറയും സമീപത്തെ തടിക്കകടവ് കനാലി​െൻറ ഒരുഭാഗത്തി​െൻറയും അറ്റകുറ്റപ്പണി നടത്തി നവീകരിക്കാൻ ഒരുകോടിയാണ് അനുവദിച്ചിട്ടുള്ളത്. കനാലി​െൻറ പകുതി ഭാഗം പുതുക്കി നിർമിക്കാനും തണ്ടിരിക്കൽ വരെയുള്ള ഭാഗം അറ്റകുറ്റപ്പണി നടത്തി നവീകരിക്കാനുമാണ് നീക്കം. പുതിയ കനാൽ നിർമിക്കുന്നതിനൊപ്പം റോഡി​െൻറ വീതികൂട്ടുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. എന്നാൽ, ശോച്യാവസ്ഥയിലായ പഴയ കനാൽ പൂർണമായും പൊളിച്ചുമാറ്റി പുതിയത് നിർമിക്കുക എന്ന ആവശ്യത്തിന് പരിഹാരമായിട്ടില്ല. കനാൽ പൂർണമായും പുതുക്കി ജലസേചനസൗകര്യം സുഗമമാക്കണമെന്നായിരുന്നു പ്രദേശവാസികളുടെ ആവശ്യം. ഇതോടെ കനാൽ ഒരുവശത്തേക്ക് ഒതുങ്ങുമെന്നതിനാൽ സമീപത്തുകൂടെയുള്ള റോഡ് കൂടുതൽ സഞ്ചാരയോഗ്യമാവുകയും ചെയ്യും. കനാൽ പൂർണമായി പുതുക്കിപ്പണിയാൻ പദ്ധതിയായിരിക്കെ അറ്റകുറ്റപ്പണിക്ക് 48 ലക്ഷം ചെലവിടുന്നതിനെതിരെയാണ് പ്രതിഷേധം. കനാലിൽ പലയിടങ്ങളിലുമുള്ള വിള്ളൽ കാരണവും മറ്റ് തകർച്ചകളാൽ പമ്പിങ് നടക്കുമ്പോൾ വെള്ളം കൃത്യമായി എത്തുന്നില്ല. പഞ്ചായത്ത് പരിധിയിൽ ജലസേചന സൗകര്യത്തിന് നാല് ലിഫ്റ്റ് ഇറിഗേഷൻ പമ്പ് ഹൗസുകളാണുള്ളത്. ഇവയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ഒരുവർഷം മുമ്പ് പഞ്ചായത്ത് അധികൃതർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിവേദനം നൽകിയിരുന്നു. അറ്റകുറ്റപ്പണി നീക്കത്തിനെതിരെ വീണ്ടും അധികൃതർക്ക് പരാതി നൽകുമെന്ന് കെ.എ. അബ്‌ദുൽ സലാം, നിസാർ തടിക്കകടവ് എന്നിവർ പറഞ്ഞു. കനാലി​െൻറ അറ്റകുറ്റപ്പണിക്ക് അനുവദിച്ച തുക പുതിയ കനാൽ നിർമിക്കുന്നതിന് വകയിരുത്തണമെന്നും പഞ്ചായത്തിലെ നാല് ഇറിഗേഷൻ പദ്ധതികളുടെയും പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് ജലവിഭവമന്ത്രി മാത്യു ടി. തോമസിന് നിവേദനം നൽകിയതായി പഞ്ചായത്ത പ്രസിഡൻറ് ജി.ഡി. ഷിജു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.